ADVERTISEMENT

ദുബായ് ∙ പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ ഫർദാൻ എക്സ്ചേഞ്ചിന്റെ ഓണാഘോഷം വിവിധ രാജ്യക്കാരുടെ സംഗമം കൊണ്ട് ശ്രദ്ധേയമായി. അൽ ഫർദാൻ എക്സ്ചേഞ്ച് കോർപറേറ്റ് ഓഫിസിൽ നടന്ന ആഘോഷത്തിന് ചെണ്ടമേളവും പുലിക്കളിയുമൊക്കെ ആവേശം പകർന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. അൽ ഫർദാൻ എക്സ്ചേഞ്ച് സിഇഒ ഹസൻ ഫർദാൻ അൽ ഫർദാൻ, നടിയും അവതാരകയുമായ നൈല ഉഷ എന്നിവർ ഓണാഘോഷത്തിൽ പങ്കെടുത്തു. 

മലയാളികൾ യുഎഇയുടെ സാംസ്‌കാരിക, സാമ്പത്തിക മേഖലകൾക്ക് കരുത്തേകുന്നവരാണെന്നും അതുകൊണ്ടു തന്നെ ഓണം പോലുള്ള ആഘോഷ പരിപാടികൾ ഒരുക്കുന്നതിൽ അഭിമാനമുണ്ടെന്നും ഹസൻ ഫർദാൻ അൽ ഫർദാൻ വ്യക്തമാക്കി. യുഎഇയിലുടനീളം അൽ ഫർദാൻ എക്സ്ചേഞ്ചുകളിൽ പൂക്കള മത്സരം ഉൾപ്പെടെ വിവിധ ആഘോഷ പരിപാടികളും അരങ്ങേറി.

English Summary:

Al Fardan Exchange conducted Onam celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com