ADVERTISEMENT

കുവൈത്ത് സിറ്റി ∙ അഹമദി പ്രദേശത്തെ എണ്ണ കമ്പനിയില്‍ നിന്ന് സ്വദേശിയുടെ നേതൃത്വത്തില്‍ ഡീസല്‍ മോഷ്ടിച്ച് വില്പന നടത്തി വന്നിരുന്ന മൂന്ന് പേർ പിടിയില്‍.  സ്വദേശിയോടെപ്പം സഹായിയായ രണ്ട് ഇന്ത്യക്കാരും അറസ്റ്റിലായിട്ടുണ്ട്. എണ്ണ കമ്പനിയില്‍ ജോലിചെയ്യുന്ന ഒരു ജീവനക്കാരന്‍റെ സംശയമാണ് ഇവരെ കുടുക്കിയത്. അദ്ദേഹം, അധികൃതര്‍ക്ക്  നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അല്‍-വഫ്ര മരുഭൂമിയില്‍ ആടുകളെ മേയ്ക്കുന്ന ഷെഡ്ഡിന്‍റെ മറവിലാണ് ഡീസല്‍ മോഷണം കണ്ടെത്തിയത്.

പിടിയിലായ ഇന്ത്യക്കാര്‍ ട്രക്ക് ഡ്രൈവറുമാരാണ്. മോഷ്ടിച്ച ഡീസല്‍ വാട്ടര്‍ ടാങ്കറുകളിലായിരുന്നു ഇവര്‍ കടത്തിയിരുന്നത്. ഇവ പുറത്തുള്ള ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വില്‍ക്കുന്നതായിരുന്നു. ഓരോ ഇടപാടിലും 200 ദിനാര്‍ വച്ച് തനിക്ക് ലഭിക്കുമായുന്നുവെന്നും, ബാക്കി തുക ഇന്ത്യക്കാര്‍ വീതം വയ്ക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സ്വദേശി പൗരന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യാനായി കേസ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്.

English Summary:

Diesel Theft; Three People were Arrested, Including Two Indians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com