ADVERTISEMENT

ദുബായ് ∙ പ്രവാസി മലയാളികളുടെ മക്കൾക്ക് അറിവിന്‍റെ ഹരിശ്രീ കുറിക്കാൻ ഇത്തവണയും മലയാള മനോരമ മറ്റു യൂണിറ്റുകൾക്കൊപ്പം ദുബായിൽ അവസരം ഒരുക്കുന്നു. വിജയദശമി ദിനമായ ഒക്ടോബർ 13നാണ് വിദ്യാരംഭം. സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ കുട്ടികൾക്ക് ആദ്യാക്ഷം കുറിക്കും. നമ്മുടെ പൈതൃകം മുറുകെപ്പിടിച്ച് കേരളത്തിൽ നടക്കുന്ന അതേ രീതിയിലാണ് ചടങ്ങുകൾ.

എഴുത്തിനിരിക്കുന്ന കുരുന്നുകൾക്ക് കൈനിറയെ സമ്മാനങ്ങളുമുണ്ട്. മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും ഒപ്പമിരുന്ന് ആദ്യാക്ഷരം കുറിക്കുന്ന ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റും നൽകും. പ്രവേശന ഫീസില്ല. റജിസ്ട്രേഷൻ സൗജന്യം. മറുനാട്ടിലെ ജീവിത തിരക്കുകളിൽപെട്ട് നാടിനെയും മലയാണ്മയെയും മറന്നു പോകുന്ന പുതുതലമുറയെ നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം ഓർമപ്പെടുത്താൻ മനോരമ ഒരുക്കുന്ന അവസരം പാഴാക്കാതിരിക്കുക. കുഞ്ഞുങ്ങൾ വിരൽത്തുമ്പ് അറിവിന്റെ വെളിച്ചത്തിലേക്ക് നീട്ടിപ്പിടിക്കട്ടെ.. നാവിൻതുമ്പിൽ നന്മാക്ഷരങ്ങൾ തെളിഞ്ഞുച്ചരിക്കട്ടെ.. അവരുടെ കൈപിടിച്ച് നിങ്ങൾക്ക് മനോരമ അങ്കണത്തിലേക്ക് സ്വാഗതം.
റജിസ്ട്രേഷന് വിളിക്കാം ഫോൺ: 043748920

English Summary:

Malayala Manorama Vidyarambham in Dubai on October 13

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com