നിക്ഷേപകരെ യുഎഇയിലേക്ക് ക്ഷണിച്ച് ഇൻവെസ്റ്റ് ഇൻ ദി എമിറേറ്റ്സ് ക്യാംപെയ്ൻ
Mail This Article
×
അബുദാബി ∙ യുഎഇയിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായി ഇൻവെസ്റ്റ് ഇൻ ദി എമിറേറ്റ്സ് ക്യാംപെയ്ന് വിദേശ രാജ്യങ്ങളിൽ തുടക്കമായി. കാൻസ്, മ്യൂണിക്, പാരിസ്, ലണ്ടൻ, സൂറിക്, ജനീവ, ന്യൂയോർക്ക് തുടങ്ങി പ്രധാന നഗരങ്ങളിലാണ് ക്യാംപെയ്ൻ നടക്കുന്നത്. രാജ്യത്തെ നിക്ഷേപ അനുകൂല അന്തരീക്ഷവും സാധ്യതകളും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
വിവിധ മേഖലകളിലെ നൂതന കണ്ടുപിടിത്തക്കാർ, ആഗോള പ്രതിഭകൾ, സംരംഭകർ എന്നിവരെയാണ് യുഎഇയിലേക്ക് ക്ഷണിക്കുന്നത്. നികുതി രഹിത അന്തരീക്ഷം, വിപുലമായ ആഗോള വ്യാപാര, ലോജിസ്റ്റിക് ശൃംഖലകൾ തുടങ്ങി ആഗോള നിക്ഷേപകർക്ക് സമാനതകളില്ലാത്ത സൗകര്യങ്ങളാണ് യുഎഇ വാഗ്ദാനം ചെയ്യുന്നത്.
English Summary:
UAE launches Invest in the Emirates campaign
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.