ADVERTISEMENT

മനാമ ∙ നവംബറിൽ നടക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാന പരിപാടിയായ എയർ ഷോയിൽ ഇത്തവണ സ്‌കൂൾ കുട്ടികൾക്കും ക്ഷണം ഉണ്ടാകും. പൊതു, സ്വകാര്യ സ്‌കൂളുകളിൽ നിന്നുള്ള 5,000-ത്തിലധികം വിദ്യാർഥികളെ ഈ കുടുംബ സൗഹൃദ വിനോദ മേഖലയിലേക്ക് ക്ഷണിക്കുമെന്ന് ബഹ്‌റൈൻ രാജാവിന്റെ പ്രതിനിധിയും എയർഷോ സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. 

കൂടാതെ, അവർക്ക് ദിവസേന എയർ ഡിസ്‌പ്ലേകൾ ആസ്വദിക്കാനും വ്യോമയാനത്തിലും ഭാവി ശാസ്ത്രങ്ങളിലുമുള്ള താൽപ്പര്യം പ്രചോദിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത വിദ്യാഭ്യാസ ശിൽപശാലകളിൽ പങ്കെടുക്കാണ് അവസരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എയർ ഷോയുടെ ഒരുക്കങ്ങളും പദ്ധതികളും അവലോകനം ചെയ്യാൻ വേണ്ടി നടന്ന യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. 

മുൻ വർഷങ്ങളിലെ  ബഹ്‌റൈൻ എയർഷോയിൽ നിന്ന്. ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി.
മുൻ വർഷങ്ങളിലെ ബഹ്‌റൈൻ എയർഷോയിൽ നിന്ന്. ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി.

നവംബർ 13 മുതൽ 15 വരെ സഖീർ എയർ ബേസിൽ വച്ച് നടക്കുന്ന എയർ ഷോയിൽ ബി 52, എഫ് 35, തൈഫൂൺ , എഫ് 16, മിറാജ് 2000, സൗദി ഹോക്‌സ്, ബോയിംഗ് വാണിജ്യ വിമാനം 787 ഡ്രീംലൈനർ എന്നിവയുൾപ്പെടെ നിരവധി പുതിയ വിമാനങ്ങളാണ് ഏരിയൽ ഡിസ്‌പ്ലേകളിൽ പ്രദർശിപ്പിക്കുക. വാണിജ്യ, ബിസിനസ് ജെറ്റുകൾ മുതൽ ചരക്ക്, ചെറുവിമാനങ്ങൾ വരെയുള്ള നൂറോളം വിമാനങ്ങൾ സ്റ്റാറ്റിക് ഡിസ്പ്ലേയിലും ഉണ്ടാകും.

മുൻ വർഷങ്ങളിലെ  ബഹ്‌റൈൻ എയർഷോയിൽ നിന്ന്. ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി.
മുൻ വർഷങ്ങളിലെ ബഹ്‌റൈൻ എയർഷോയിൽ നിന്ന്. ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി.

2010-ൽ എയര്‍ഷോ ആരംഭിച്ചത് മുതൽ 14 വർഷം പിന്നിടുന്ന എയർഷോയുടെ ഏഴാം പതിപ്പ്, ഇതുവരെയുള്ള ഷോകളിൽ നിന്നൊക്കെ വ്യത്യസ്തവും വൈവിധ്യം നിറഞ്ഞതുമായിരിക്കുമെന്നും, പരിപാടിയുടെ വിജയത്തിനായി എല്ലാ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും സഹകരിക്കണമെന്നും സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ അഭ്യർഥിച്ചു .

bahrain-airshow-thrills-students
മുൻ വർഷങ്ങളിലെ ബഹ്‌റൈൻ എയർഷോയിൽ നിന്ന്. ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി.

അന്താരാഷ്ട്ര വ്യോമയാനം, ഗവേഷണം, സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം, പ്രദർശനങ്ങൾ, കോൺഫറൻസുകൾ എന്നിവയിൽ ആതിഥേയത്വം വഹിക്കുന്നതിലൂടെ, രാജ്യം നേടിയ പുരോഗതിയാണ് ബഹ്‌റൈൻ ഇന്റർനാഷനൽ എയർഷോയുടെ തുടർച്ചയായ വിജയം തെളിയിക്കുന്നതെന്ന് ഷെയ്ഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു. ദേശീയ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിലും വിവിധ മേഖലകളിൽ ബഹ്‌റൈനിലെ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്ന വ്യോമയാന മേഖല വികസിപ്പിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങൾ തുടരേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

bahrain-airshow-thrills-students1
മുൻ വർഷങ്ങളിലെ ബഹ്‌റൈൻ എയർഷോയിൽ നിന്ന്. ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി.

സാഖിർ എയർ ബസ് കമാൻഡർ മേജർ ജനറൽ സ്റ്റാഫ് പൈലറ്റ് മുഹമ്മദ് ബഹുസൈൻ അൽ മുസല്ലം, ഫാർൺബറോ ഇന്റർനാഷണൽ, ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. എയർഷോയിൽ സയൻസ്, കംപ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലെ വൈദഗ്ധ്യം പ്രദർശിപ്പിക്കുന്നതിൽ സർവകലാശാലകൾ പങ്കാളികളാകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

മുൻ വർഷങ്ങളിലെ  ബഹ്‌റൈൻ എയർഷോയിൽ നിന്ന്. ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി.
മുൻ വർഷങ്ങളിലെ ബഹ്‌റൈൻ എയർഷോയിൽ നിന്ന്. ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി.

ബോയിംഗ്, ഗൾഫ്സ്ട്രീം, ബിഎഇ സിസ്റ്റംസ്, എയർബസ്, റോൾസ് റോയ്സ്, സിഎഫ്എം ഇന്റർനാഷനൽ, ലോക്ക്ഹീഡ് മാർട്ടിൻ, തേൽസ് ഗ്രൂപ്പ്, ഇന്ദ്ര സിസ്റ്റമാസ്, എംബ്രയർ, ലിയോനാർഡോ, ബെൽ ഹെലികോപ്റ്റർ എന്നിവയുൾപ്പെടെ സിവിൽ, മിലിട്ടറി ഏവിയേഷനിലെ പ്രമുഖ ആഗോള കമ്പനികൾ ഈ വർഷത്തെ എയർഷോയിൽ സംബന്ധിക്കും യൂറോപ്പ്, യുഎസ്, ചൈന, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള 13 കമ്പനികൾ ഷോയിൽ ആദ്യമായി പങ്കെടുക്കുന്നുണ്ട്, കൂടാതെ സന്ദർശകർക്ക് വിദ്യാഭ്യാസ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന അന്താരാഷ്ട്ര ഏവിയേഷൻ സ്ഥാപനങ്ങളുമുണ്ടാകും വ്യാപാര മേഖലയിലേക്കുള്ള പ്രവേശനത്തിന് പൊതുജനങ്ങൾക്കുള്ള ടിക്കറ്റുകൾ 10 ദിനാറിന്‌ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭ്യമാകും, അതേസമയം കുടുംബങ്ങൾക്കും കുട്ടികൾക്കുമുള്ള വിനോദ മേഖലയിലേക്ക് 5 ദിനാർ ടിക്കറ്റുകൾ ലഭ്യമാകും, 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

English Summary:

Bahrain Airshow Thrills in Store for 5,000 Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com