ADVERTISEMENT

സലാല ∙ സലാല നഗരത്തെയും ദോഫാര്‍ ഗവര്‍ണറേറ്റിലെ പടിഞ്ഞാറന്‍ വിലായത്തുകളെയും ബന്ധിപ്പിക്കുന്ന പുതിയ കടല്‍ പാലം നിര്‍മിക്കാന്‍ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം. പദ്ധതിക്കായി വകുപ്പ് മന്ത്രി എന്‍ജി. സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്‌വലിയും എ ഇസഡ് എന്‍ജിനിയേഴ്‌സ് പ്രതിനിധി സയിദ് അസ്ഹറും തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്.

muqisail-bridge-is-being-constructed-in-salalah1
ഫോട്ടോ: ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം

ദല്‍ഖൂത്ത്, റഖ്‌യൂത്ത് തുടങ്ങിയ പ്രദേശങ്ങളിലേക്ക് സലാലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരം എളുപ്പമാക്കുന്നതാകും പുതിയ മുഗ്‌സൈല്‍ പാലം പദ്ധതി. അയല്‍ രാഷ്ട്രമായ യമനുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലേക്കും അതിവേഗ യാത്ര സാധ്യമാകും. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ പ്രധാന രാജ്യാന്തര പാതയായും ഇത് പ്രവര്‍ത്തിക്കും.

ഒൻപത് ദശലക്ഷം റിയാലാണ് പദ്ധതിക്കായി ചെലവ് വരുന്നത്. 630 നീളമുള്ള കോണ്‍ഗ്രീറ്റ് പാലമാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുക. ഇരു വശങ്ങളിലുമായി പാലത്തിന് ഉറപ്പുനല്‍കുന്ന 13 മീറ്റര്‍ ഉയരമുള്ള 20 തൂണുകളും ആറ് അലങ്കാര കമാനങ്ങളും നിര്‍മിക്കും. 45.9 മീറ്റര്‍ നീളമുള്ള രണ്ട് കമാനങ്ങളും 35.9 മീറ്റര്‍ നീളമുള്ള മറ്റ് നാല് കമാനങ്ങളും പാലത്തിന് ദൃശ്യചാരുതയേകും. പാലത്തിന്റെ ഇരു വശങ്ങളിലും പാര്‍ക്കിങ് സൗകര്യമുണ്ടാകും. രണ്ട് മുതല്‍ ഏഴ് മീറ്റര്‍ വരെ വീതിയില്‍ ഒരു സ്ട്രീം ലൈന്‍ നടപ്പാതയും ലൈറ്റിങ്ങും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. സമീപത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം സുഗമമാക്കുന്നതിന് ഗ്രൗണ്ട് ക്രോസിങ്ങും നിര്‍മിക്കും.

English Summary:

Bridge Muqisail is being constructed in Salalah.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com