ADVERTISEMENT

ജിദ്ദ∙ സൗദി അറേബ്യയുടെ 94–ാം ദേശീയ ദിനാഘോഷത്തിൽ നേട്ടവുമായി ലുലു. ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി പൂക്കൾ കൊണ്ടൊരുക്കിയ സൗദി ദേശീയ ദിന ലോഗോ ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചു. 125000 പുഷ്‌പങ്ങൾ കൊണ്ട് 94 സ്ക്വയർ മീറ്ററിലാണ് 94–ാം സൗദി ദേശീയ ദിന ലോഗോ ലുലു അവതരിപ്പിച്ചത്. സൗദി പരിസ്ഥി ജല കൃഷിവകുപ്പ് മന്ത്രാലയം, ഗവർണറേറ്റ്, മുനസിപ്പാലിറ്റിയുമായി സഹകരിച്ചാണ് ലുലു പ്രദർശനം ഒരുക്കിയിരുന്നത്.

ലോകത്തെ ഏറ്റവും വലിയ ദേശീയ ദിന ലോഗോ പ്രദർശനമായിരുന്നു ഇത്. ജിദ്ദ റോഷൻ വാട്ടർഫ്രണ്ടിലെ പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ നിരവധി ആളുകളും എത്തിയിരുന്നു. പ്രശസ്‌ത ശില്‌പിയും കലാകാരനുമായ ഡാവിഞ്ചി സുരേഷിന്‍റെ നേത്രത്വത്തിലാണ് ഈ ‘അദ്ഭുതം’ ഒരുക്കിയത്. ഗിന്നസ് റെക്കോർഡ്‌സ് അഡ്‌ജുഡിക്കേറ്റർ എംബാലി മസെചബ എൻകോസ് ലുലു ഗ്രൂപ്പിന് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. മക്ക മേഖല പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം ഡയറക്‌ടർ ജനറൽ അഹമ്മദ് അൽഖർനി ചടങ്ങിൽ മുഖ്യാതിഥിയായി.

lulu-saudi

സൗദി ദേശീയ ദിനാഘോഷ വേളയിൽ ഗിന്നസ് റെക്കോർഡിന് ലുലു അർഹരായതിൽ അതിയായ സന്തോഷമുണ്ടെന്നും സൗദി ഭരണനേതൃത്വം നൽകുന്ന പിന്തുണയിൽ ഏറെ അഭിമാനമുണ്ടെന്നും ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഷഹിം മുഹമ്മദ് പറഞ്ഞു. ലുലു പടിഞ്ഞാറൻ പ്രവിശ്യ റീജനൽ ഡയറക്ട്‌ടർ റഫീഖ് മുഹമ്മദ് അലി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പരിപാടിക്ക് സാക്ഷ്യംവഹിക്കാനെത്തിയവർക്ക് വിവിധ ഗെയിമുകളിൽ ഐഫോൺ, ഇയർപോഡ്, ടിവി, എക്‌സ്ക്ലൂസീവ് വാർഷിക ജിം മെമ്പർഷിപ്പ് തുടങ്ങി നിരവധി സമ്മാനങ്ങൾ നേടാനും കഴിഞ്ഞു.

English Summary:

Lulu celebrates Saudi Arabia's 94th National Day. As part of the celebrations, a Saudi National Day logo made of flowers has set a Guinness World Record.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com