ADVERTISEMENT

അബുദാബി ∙ യുഎഇയിലെ രണ്ടാംഘട്ട സ്വദേശിവൽക്കരണ പദ്ധതിയുടെ സമയപരിധി ഡിസംബർ 31നകം തീരും. 20 മുതൽ 49 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്വകാര്യമേഖലാ കമ്പനികളിൽ ഈ വർഷം ഒരു സ്വദേശിയെ ജോലിക്കു വയ്ക്കണമെന്നാണ് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നിർദേശം. 

 ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 96,000 ദിർഹം പിഴ ചുമത്തും. 2025ലും നിയമലംഘനം ആവർത്തിച്ചാൽ പിഴ 1.08 ലക്ഷം ദിർഹമാക്കി ഉയർത്തും. 

സ്വദേശിവൽക്കരണം നടത്തിയെന്നു വ്യാജരേഖയുണ്ടാക്കി മന്ത്രാലയത്തെയും സ്വദേശികളെയും കബളിപ്പിക്കുന്ന സ്ഥാപനങ്ങൾക്കു വൻതുക പിഴയ്ക്കു പുറമേ ഉപരോധവും ഏർപ്പെടുത്തും. ഇത്തരം കമ്പനികളിലെ തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ആളൊന്നിന് 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെയായിരിക്കും പിഴയെന്നും അധികൃതർ സൂചിപ്പിച്ചു. 

2024 ജനുവരി ഒന്നിന് മുൻപ് നിയമിച്ച യുഎഇ പൗരന്മാരെ നിലനിർത്തുക, സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന യുഎഇ പൗരന്മാർ പെൻഷൻ, സാമൂഹിക സുരക്ഷാസംവിധാനങ്ങൾ എന്നിവയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക, വേതന സുരക്ഷാസംവിധാനം വഴി ശമ്പളം വിതരണം നടത്തുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു സ്ഥാപനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു. 14 മേഖലകളിൽ പ്രവർത്തിക്കുന്ന 12,000ത്തിലധികം കമ്പനികൾക്ക് ഈ തീരുമാനം ബാധകമാണ്. 

അതേസമയം, അൻപതിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ വർഷം 2% സ്വദേശികളെ നിയമിക്കണമെന്ന പദ്ധതി മൂന്നാം വർഷത്തിലെത്തി. ഈ വിഭാഗം സ്ഥാപനങ്ങൾ വർഷാവസാനത്തോടെ 6% സ്വദേശികളെ നിയമിച്ചിരിക്കണം.

2026 അവസാനത്തോടെ സ്വകാര്യമേഖലയിൽ 10% സ്വദേശിവൽക്കരണം നടപ്പാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

English Summary:

The deadline for the second phase of the indigenization scheme in the UAE is December 31.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com