ADVERTISEMENT

കുവൈത്ത്‍സിറ്റി ∙ നിര്‍മാണ പിഴവ് മൂലം അപകടകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 'ആങ്കർ' പവര്‍ ബാങ്കുകള്‍ തിരിച്ചുവിളിച്ച് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം. പവര്‍ ബാങ്കിലെ ലിഥിയം ബാറ്ററികള്‍ അമിതമായി ചൂടാകുകയും പ്ലാസ്റ്റിക് ഘടകങ്ങള്‍ ഉരുകി അപകടമുണ്ടാകാനുള്ള സാധ്യത ഉണ്ടെന്നുമാണ്  കണ്ടെത്തൽ. 

Anker 335 (20,000mAh, 22.5W) power bank, Model A1647, 01-AHJ5W51E10600062, 02-AHJ5W51E08200551, 03-AHJ5W51E10600493, 04-AHJ5W51E10600066, 05-AHJ5W51E08200143 എന്നീ പവർ ബാങ്ക് മോഡലുകളാണ് കുവൈത്ത് തിരിച്ചുവിളിച്ചത്. ഇവ കൈവശമുള്ള ഉപഭോക്താക്കള്‍ അടിയന്തരമായി ഉപയോഗം നിര്‍ത്തണം. പുതിയ ബാറ്ററികള്‍ മാറ്റിസ്ഥാപിക്കുന്നതിനോ റീഫണ്ട് നേടുന്നതിനോ  എത്രയും വേഗം  കമ്പനിയെ ബന്ധപ്പെടണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.

Image Credit-X/mocikw
Image Credit-X/mocikw

തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് ആങ്കർ കമ്പനിയുടെ ചില മോഡൽ പവർ ബാങ്കുകൾ സൗദി വാണിജ്യ മന്ത്രാലയം ആങ്കർ ഉല്‍പ്പന്നങ്ങള്‍ കഴിഞ്ഞ ദിവസം തിരിച്ചുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുവൈത്തിന്റെ നീക്കം. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.astorekw.com/ www.anker.com.kw  വെബ്‌സൈറ്റിലും 1889991  എന്ന നമ്പറിലും ബന്ധപ്പെടാം.

English Summary:

Kuwait Commerce Ministry recalls defective ANKER power banks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com