ADVERTISEMENT

അബുദാബി ∙ മനുഷ്യരുടെ പരിസ്ഥിതി ചൂഷണം അതിരുകളില്ലാതെ തുടരുമ്പോൾ പ്രകൃതി ദുരന്തങ്ങൾ നിത്യ സംഭവങ്ങളാകുമെന്നും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾക്കു പോലും അവയെ നേരിടാൻ കഴിയാത്തതിനാൽ ഭാവിലോകം കനത്ത വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും മാർത്തോമ്മാ സഭ റാന്നി നിലക്കൽ ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്മൂട്ടിൽ അഭിപ്രായപ്പെട്ടു.

അബുദാബി മാർത്തോമ്മാ ഇടവകയിലെ വെയ്‌സ് സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറിൽ (എക്കോ സ്പിരിച്വാലിറ്റി) സംസാരിക്കുകയായിരുന്നു അദ്ദേഹം. റവ ബാബു തോമസ്, അജിത്. എ ചെറിയാൻ, ജയൻ എബ്രഹാം, സുജ റെജി എന്നിവർ പ്രസംഗിച്ചു. ഇടവക വികാരി റവ. ജിജോ സി.ഡാനിയേൽ, സഹ വികാരി റവ ബിജോ തോമസ് എബ്രഹാം, വെയ്‌സ് കൺവീനർ പ്രവീൺ കുര്യൻ, ജോയിന്റ് കൺവീനർ പി.ഡി. മാത്യു എന്നിവർ നേതൃത്വം നൽകി.

English Summary:

environmental seminar organized by Abu Dhabi Marthomma Parish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com