ADVERTISEMENT

കുവൈത്ത് സിറ്റി ∙ 2 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ 90% ഇളവ് പ്രഖ്യാപിച്ച് ജസീറ എയർവേയ്സ്. ഒക്ടോബർ 19ന് മുൻപ് ടിക്കറ്റ് എടുക്കുകയും ഡിസംബർ 15നകം യാത്ര ചെയ്യുകയും ചെയ്യുന്നവർക്കാണ് ആനുകൂല്യം. വിവിധ സെക്ടറുകളിലേക്ക് വ്യത്യസ്ത നിരക്കിളവാണ് ലഭിക്കുക. 

വർധിച്ച വിമാന നിരക്കു മൂലം യാത്രയിൽ കുട്ടികളെ ഒഴിവാക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നിരക്കിളവ് നൽകുന്നതെന്ന് എയർലൈൻ അറിയിച്ചു.

അവധിക്കാലം കുടുംബത്തോടൊപ്പം ആസ്വദിക്കാൻ ഇതിലൂടെ അവസരമൊരുങ്ങുന്നു. ടിക്കറ്റ് ബുക്കിങ് സമയത്ത് ആനൂകൂല്യം ലഭ്യമാക്കാൻ ജെ9കിഡ്സ് പ്രമോ കോഡ് ഉപയോഗിക്കണം.

English Summary:

Jazeera Airways Offers 90% Discount for Kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com