കുവൈത്ത് കിരീടാവകാശി അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
Mail This Article
×
കുവൈത്ത് സിറ്റി ∙ കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ന്യൂയോര്‍ക്കില്‍ വച്ച് കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്രസഭയുടെ 79-ാം സമ്മേളനത്തോടനുബന്ധിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കിരീടാവകാശി.
അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ആശംസ കിരീടാവകാശി അമേരിക്കന്‍ പ്രസിഡന്റിനെ അറിയിച്ചു. യുഎസുമായിട്ടുള്ള കുവൈത്തിന്റെ ചരിത്രപരമായ ബന്ധം ചര്‍ച്ചയില്‍ പ്രതിഫലിച്ചു. അമേരിക്കന്‍ ജനതയ്ക്ക് കൂടുതല്‍ പുരോഗതിയും വികസനവും ഉണ്ടാകട്ടെ എന്നും കിരീടാവകാശി ആശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം വിവിധ രാജ്യങ്ങളിലെ തലവന്മാരുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തിയിരുന്നു.
English Summary:
Kuwait Amir Representative Meets US President Joe Biden
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.