മാർക് ആൻഡ് സേവിന്റെ പുതിയ ബ്രാഞ്ച് അജ്മാനിൽ തുറന്നു
Mail This Article
അജ്മാൻ ∙ വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ്പിെൻറ റിട്ടെയിൽ സംരംഭമായ മാർക് ആൻഡ് സേവ് പുതിയ ബ്രാഞ്ച് അജ്മാൻ റാഷിദിയ മൂന്നിൽ ഉദ്ഘാടനം ചെയ്തു. ഗൾഫ് മേഖലയിലെ 12–ാമത് ഔട്ട്‌ലെറ്റാണിത്. വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ്പ് ചെയർമാൻ കെ. പി ബഷീർ, ഡയറക്ടർമാരായ കെ. പി. നവാസ് ബഷീർ, കെ. പി. ഫായിസ് ബഷീർ, കെ. പി. റമീസ് ബഷീർ, സിഇഒ ഷാഹിദ് എൻ.ഖാൻ, മുഹമ്മദ് ഫാസിൽ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ഫാക്ടറിയിൽ നിന്ന് നേരിട്ട് മികച്ച ഗുണമേന്മയുള്ള ഉൽപന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താവിന് നൽകുന്ന മാർക് ആൻഡ് സേവ് സ്ഥാപനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചു വരുന്നതെന്ന് അധികൃതർ പറഞ്ഞു. ഫ്രഷ് പച്ചക്കറികൾ, പഴവർഗങ്ങളടക്കം ഭക്ഷ്യ വിഭാഗങ്ങൾക്കും ഭക്ഷ്യേതര വിഭാഗങ്ങൾക്കും പുറമെ ഗാർമെന്റ്സ്, ഇലക്ട്രോണിക്സ്, ഹെൽത്ത് ആൻഡ് ബ്യൂട്ടി, വീട്ടുപകരണങ്ങൾ എന്നിവയും വിലക്കുറവില്‍ ലഭ്യമാകും. അടുത്ത 10 വർഷം കൊണ്ട് 500 റിട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കുകയാണ് ലക്ഷ്യമെന്നും അറിയിച്ചു.