ADVERTISEMENT

റിയാദ് ∙ മധ്യപൂർവദേശത്തെ പ്രതിസന്ധി നിയന്ത്രിക്കാനും ഇസ്രയേൽ-പലസ്തീൻ സംഘർഷം തടയാനും യുഎൻ രക്ഷാസമിതി അടിയന്തര നടപടി സ്വീകരിക്കണമെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു.

ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിലും പലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിലും രക്ഷാസമിതി തികഞ്ഞ പരാജയമാണെന്ന് ന്യൂയോർക്കിൽ നടന്ന രക്ഷാസമിതി യോഗത്തിൽ അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ ഒക്‌ടോബർ മുതൽ കൊണ്ടുവന്ന 10 പ്രമേയങ്ങളിൽ ആറും വീറ്റോ ചെയ്തു. അംഗീകരിച്ച പ്രമേയങ്ങളിൽ വെടിനിർത്തൽ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്നും ഫൈസൽ ബിൻ ഫർഹാൻ  പറഞ്ഞു. 

പലസ്തീനിൽ ദ്വിരാഷ്ട്രം നടപ്പാക്കാൻ രാജ്യാന്തര സഖ്യം ആരംഭിക്കുന്നതായും മന്ത്രി വെളിപ്പെടുത്തി. അറബ് ഇസ്‌ലാമിക രാജ്യങ്ങളെയും യൂറോപ്യൻ യൂണിയനെയും നോർവയെയും ഉൾപ്പെടുത്തി ദ്വിരാഷ്ട്ര പരിഹാരത്തിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Saudi Foreign Minister: Ending crisis in Palestine is the Responsibility of UN Security Council

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com