ADVERTISEMENT

ജിദ്ദ ∙ ജനുവരി മുതൽ ജൂലൈ അവസാനം വരെയുള്ള കാലയളവിൽ സൗദി അറേബ്യയിലേക്ക് 17.5 ദശലക്ഷം വിനോദസഞ്ചാരികൾ എത്തിയതായി ടൂറിസം മന്ത്രാലയം. ഈ വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ വിനോദത്തിനും അവധിക്കാല ആവശ്യങ്ങൾക്കുമായി വിദേശത്ത് നിന്ന് വന്ന വിനോദസഞ്ചാരികളുടെ എണ്ണം 4.2 ദശലക്ഷമാണെന്ന് മന്ത്രാലയം അറിയിച്ചു.

ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം യു.എൻ കണക്ക് പ്രകാരം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സൗദി ആഗോളതലത്തിൽ ഒന്നാമതെത്തിയിരുന്നു. ഇതിന് പുറമേയാണ് പുതിയ നേട്ടം. രാജ്യത്ത് നടപ്പിലാക്കിവരുന്ന വിഷൻ 2030 പദ്ധതികളും എണ്ണയിതര സാമ്പത്തിക സ്രോതസുകളുടെ വളർച്ചയും ടൂറിസം മേഖലക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയത്.

English Summary:

Saudi has recorded an increase of 25 percent in the number of tourists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com