ADVERTISEMENT

മദീന ∙ മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മൂന്ന് വിമാനങ്ങൾ ആരോഗ്യ ചട്ടങ്ങൾ ലംഘിച്ചതിന് ആരോഗ്യ മന്ത്രാലയം പിഴ ചുമത്തി. യാത്രക്കാർ പ്രവേശിക്കുന്നതിനു മുന്‍പായി വിമാനത്തിനകത്ത് അണുനശീകരണം നടത്താത്തതിനാണ് നടപടി. ചട്ടങ്ങൾ പാലിക്കാത്ത വിമാന കമ്പനികൾക്ക് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നൽകി.

 ആരോഗ്യ സംവിധാനം ശക്തമാക്കുന്നതിനും പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ചട്ടങ്ങൾ ലംഘിച്ചവർക്കെതിരെ നടപടികൾ തുടരും. നിയമലംഘനങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും രാജ്യത്തേക്കുള്ള പ്രവേശന കേന്ദ്രമായ വിമാനത്താവളങ്ങളിലും അതിർത്തി ക്രോസിങ്ങുകളിലും നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

English Summary:

3 Airlines Fined for Health Violations in Madinah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com