ADVERTISEMENT

അബുദാബി ∙ സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ നോർത്തേൺ റൺവേ പ്രഖ്യാപിത സമയത്തെക്കാൾ നേരത്തെ തുറന്നു. വിമാന സർവീസുകളുടെ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നവീകരണം.

2.1 ലക്ഷം ടൺ കീൽ ഉപയോഗിച്ച് റൺവേ ദൃഢപ്പെടുത്തുകയും നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുകയും നൂതന ഇൻസ്ട്രുമെന്റ് ലാൻഡിങ് സംവിധാനം സജ്ജമാക്കുകയും എയർഫീൽഡ് ലൈറ്റുകൾ പരിസ്ഥിതി സൗഹൃദമാക്കുകയും ചെയ്തെന്ന് ജിസിഎഎ ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു. വിമാന സർവീസുകളിലെ വർധന ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇതിലൂടെ സാധിക്കുമെന്ന് അബുദാബി എയർപോർട്ട് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ എലീന സോർലിനി പറഞ്ഞു. സൗകര്യം കൂടിയതനുസരിച്ച് വിമാന സർവീസുകളുടെ എണ്ണം കൂടുമെന്നും പറഞ്ഞു.

ഈ വർഷം ആദ്യ 6 മാസത്തിനിടെ അബുദാബിയിലെ വിമാന യാത്രക്കാരുടെ എണ്ണം 33.8% വർധിച്ചിരുന്നു. 2023ൽ 2.24 കോടി യാത്രക്കാരാണ് അബുദാബി വിമാനത്താവളം വഴി യാത്രചെയ്തത്. മുൻ വർഷത്തെക്കാൾ 27.8% വർധന.

ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ (32 ലക്ഷം) അബുദാബിയിൽ എത്തിയത്. പടിഞ്ഞാറൻ യൂറോപ്പ് 19 ലക്ഷം, ഏഷ്യ 17 ലക്ഷം, ജിസിസി രാജ്യക്കാർ 16 ലക്ഷം, കിഴക്കൻ ഏഷ്യ 8.2 ലക്ഷം എന്നിങ്ങനെയാണ് മറ്റു മേഖലകളിൽനിന്നുള്ള എണ്ണം.

English Summary:

Abu Dhabi's Zayed Airport opens northern runway ahead of schedule.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com