ADVERTISEMENT

അബുദാബി ∙ വേൾഡ് മലയാളി കൗൺസിൽ അൽഐൻ പ്രോവിൻസ് വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. ഗ്ലോബൽ വൈസ് ചെയർമാൻ വർഗീസ് പനക്കൽ ഉദ്ഘാടനം ചെയ്തു. 

പ്രോവിൻസ് പ്രസിഡന്റ് ജാനറ്റ് വർഗീസ്, ചെയർമാൻ ഡോ. സുധാകരൻ, മേഖലാ ഭാരവാഹികളായ ജോസ്, റാണി ലിജേഷ്, അഡ്വ. ബിജു ജോസഫ്, ജോയിന്റ് സെക്രട്ടറി ഡോ. സുനീഷ്, ബിജു ആന്റണി എന്നിവർ പ്രസംഗിച്ചു. മഹാബലി വരവേൽപിനു പുറമെ ചാക്യാർകൂത്ത്, തിരുവാതിര, ഓണപ്പാട്ട്, അടുക്കള നൃത്തം, വഞ്ചിപ്പാട്ട് തുടങ്ങി കലാപരിപാടികൾ അരങ്ങേറി. സെക്രട്ടറി സോണിലാൽ, വനിതാ വിഭാഗം പ്രസിഡന്റ് ഡോ. നിഷ വിജി, സെക്രട്ടറി ബിന്ദു ബോബൻ, സമീറ, ഷൈനീഷ് എന്നിവർ നേതൃത്വം നൽകി.

English Summary:

World Malayali Council organized Onam celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com