ADVERTISEMENT

റിയാദ് ∙ 2034 ലോകകപ്പിനുള്ള ആതിഥേയ രാജ്യത്തെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് കായിക സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തുന്നതിനായ് ഫിഫയുടെ ഔദ്യോഗിക പ്രതിനിധി സംഘം റിയാദിലെത്തി.

ഫിഫ പ്രതിനിധി സംഘം എല്ലാ നിർദ്ദിഷ്ട സ്റ്റേഡിയങ്ങളും അവലോകനം ചെയ്യും.  2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ സന്നദ്ധത വിലയിരുത്താനാണ് സന്ദർശനം ലക്ഷ്യമിടുന്നത്. സ്‌പോർട്‌സ്, ഹോട്ടൽ സൗകര്യങ്ങളും ഔദ്യോഗികമായി തുറക്കാൻ പോകുന്ന റിയാദ് മെട്രോയും ഉൾപ്പെടുന്ന ഒരു സമഗ്ര പര്യടനം ഫിഫ പ്രതിനിധി സംഘം നടത്തുമെന്നും സ്‌റ്റേഡിയങ്ങൾക്കിടയിൽ ഗതാഗതം സുഗമമാക്കുന്നതിന് സംഭാവന നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

English Summary:

FIFA Official Representative Assesses Infrastructure for 2034 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com