ADVERTISEMENT

ദുബായ് ∙ ചൈനയുടെ 75-ാമത് ദേശീയ ദിന-ആഘോഷങ്ങളുടെ ഭാഗമായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) ദുബായ്, ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ചൈനീസ് യാത്രക്കാർക്ക് പ്രത്യേക സ്വീകരണം ഒരുക്കി. ടെർമിനൽ 1-ൽ നടന്ന പരിപാടിയിൽ ചൈനീസ് പതാകകളാൽ അലങ്കരിച്ച സ്കാർഫുകളും ആശംസാ കാർഡുകളും ഉൾപ്പെടെയുള്ള സ്മാരക സമ്മാനങ്ങൾ, ചോക്ലേറ്റുകളും  വിതരണം ചെയ്തു. 

സ്മാർട് ഗേറ്റുകളിലുടനീളം ചൈനീസ് പതാകയുടെ ചുവപ്പ് നിറത്തിൽ പ്രകാശിപ്പിച്ചതിലൂടെ പ്രത്യേകമായുള്ള സ്വീകരണം ഒരുക്കി. ചൈനീസ് ഭാഷയിൽ പ്രാവീണ്യമുള്ള ഇമിഗ്രേഷൻ ജീവനക്കാരും പാസ്‌പോർട്ട് കൺട്രോൾ ഓഫിസർമാരും ചൈനീസ് യാത്രക്കാരെ അഭിമുഖീകരിച്ചു. ചടങ്ങിൽ കാർട്ടൂൺ കഥാപാത്രങ്ങളായ സാലമും സലാമയും കുട്ടികളും കുടുംബങ്ങളും ഒപ്പം ഫോട്ടോകൾക്കും വിഡിയോകൾക്കും അവസരം നൽകി. 

യുഎഇയും ചൈനയും തമ്മിലുള്ള സാംസ്കാരിക - സാമ്പത്തിക ബന്ധങ്ങൾ വളരെ ശക്തമാണെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. ദുബായ് ഒരു സാംസ്കാരിക വൈവിധ്യമുള്ള ആഗോള നഗരമാക്കുന്നതിന്റെ ഭാഗമായാണ് ഈ സ്വീകരണം സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

GDRFA Celebrates China's 75th National Day with Warm Welcome at Airports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com