ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം കുവൈത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Mail This Article
കുവൈത്ത് സിറ്റി ∙ ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം (ഐഡിഎഫ്) കുവൈത്ത് 2024-2026 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹോട്ടൽ റീജൻസിയിൽ നടന്ന വാർഷിക ജനറൽ ബോഡിയിലാണ് ഇക്കാര്യം തീരുമാനിച്ചത്. കുവൈത്ത് വിടാനൊരുങ്ങുന്ന പ്രമുഖരായ മുതിർന്ന ഡോക്ടർമാരായ ഡോ. രമേഷ് പണ്ഡിറ്റ, ഡോ. മുഹമ്മദ് ഷുക്കൂർ എന്നിവരെ ഫോറം ആദരിച്ചു. കൂടാതെ, 10, 12 ബോർഡ് പരീക്ഷകളിൽ മികച്ച വിജയം നേടിയ ഇന്ത്യൻ വംശജരായ വിദ്യാർഥികളെ ആദരിച്ചു
2024-2026 കാലയളവിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ താഴെ പറയുന്നവരാണ്: പ്രസിഡന്‍റ്: ഡോ. സമീർ ഹുമദ്, വൈസ് പ്രസിഡന്‍റ്: ഡോ. മോഹൻ റാം, വൈസ് പ്രസിഡന്‍റ് (പെൺ): ഡോ. സുസോവന സുജിത്, ജനറൽ സെക്രട്ടറി: ഡോ. ഫിലിപ്പോസ് ജോർജ്, ജോയിന്‍റ് ജനറൽ സെക്രട്ടറി: ഡോ. രാജേന്ദ്ര മിശ്ര, ട്രഷറർ: ഡോ.സണ്ണി വർഗീസ്, ജോയിന്‍റ് ട്രഷറർ: ഡോ. ജിബിൻ ജോൺ തോമസ്, കൾച്ചറൽ സെക്രട്ടറി: ഡോ. അനില ആന്‍റണി, ജോയിന്‍റ് കൾച്ചറൽ സെക്രട്ടറി: ഡോ. ഫിബിഷ ബാലൻ, കമ്യൂണിറ്റി സെക്രട്ടറി: ഡോ.രായവരം രഘുനന്ദൻ, ജോയിന്‍റ് കമ്മ്യൂണിറ്റി സെക്രട്ടറി: ഡോ. ശ്രീറാം നാഥൻ, കമ്മ്യൂണിക്കേഷൻ സെക്രട്ടറി: ഡോ. ഷഹീദ് ഖാൻ പത്താൻ, ജോയിന്‍റ് കമ്മ്യൂണിക്കേഷൻ സെക്രട്ടറി: ഡോ. രാജേഷ് വാസുദേവ, മെമ്പർഷിപ്പ് സെക്രട്ടറി: ഡോ.ഇംതിയാസ് നവാസ്, ജോയിന്‍റ് മെമ്പർഷിപ്പ് സെക്രട്ടറി: ഡോ. മുഹമ്മദ് ഉമർ തക്.