ഫാ.ഡോ. ഏബ്രഹാം മുളമൂട്ടിലിന് യുഎഇ ഗോൾഡൻ വീസ
Mail This Article
ദുബായ് ∙ തിരുവല്ല മാർ അത്തനേഷ്യസ് കോളജ് ഓഫ് മാനേജ്‍മെന്റ് സ്റ്റഡീസ് സ്ഥാപകനും പ്രിൻസിപ്പലും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് മുൻ ചീഫ് എക്സിക്യൂട്ടീവുമായ ഫാ..ഡോ. ഏബ്രഹാം മുളമൂട്ടിലിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഏബ്രഹാം മുളമൂട്ടിലിന് ഗ്രന്ഥകർത്താവ് എന്ന വിഭാഗത്തിലാണ് ദുബായ് ആർട്സ് ആൻഡ് കൾച്ചർ അതോറിറ്റി പത്ത് വർഷത്തെ വീസ അനുവദിച്ചത്.
നേരത്തെ കല, സാഹിത്യം, സിനിമ, സാമൂഹിക, ബിസിനസ് മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ ഇന്ത്യൻ പ്രതിഭകൾക്ക് ഗോൾഡൻ വീസ നടപടികൾ പൂർത്തിയാക്കിയത് ദുബായിലെ മുൻനിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ സിഇഒ ഇഖ്ബാൽ മാർക്കോണി മുഖേനയായിരുന്നു. സെൻട്രൽ ട്രാവൻകൂർ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ പ്രസിഡന്റ് കൂടിയാണ് ഫാ.ഏബ്രഹാം മുളമൂട്ടിൽ.