ADVERTISEMENT

കുവൈത്ത് സിറ്റി ∙ വ്യാപാര, നിക്ഷേപക സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇന്ത്യയും കുവൈത്തും തുടർചർച്ച നടത്തി. കുവൈത്ത് വാണിജ്യ വ്യവസായമന്ത്രി ഖലീഫ അബ്ദുല്ല ദാഹി അൽ അജീൽ അൽ അസ്കറും കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ആദർശ് സ്വൈകയും തമ്മിലാണ്  കൂടിക്കാഴ്ച നടത്തിയത്. കുവൈത്ത് ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലഫ്. ജനറൽ ബന്ദർ സാലിം അബ്ദുല്ല അൽ മുസയാനുമായും സ്ഥാനപതി ചർച്ച നടത്തി.

സെപ്റ്റംബർ 22ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹും നടത്തിയ ചർച്ചയിലും സഹകരണം ഊർജിതമാക്കാനും കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാനും സന്നദ്ധത അറിയിച്ചിരുന്നു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും സെപ്റ്റംബർ ആദ്യവാരം കുവൈത്തിൽ എത്തി വിദേശമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.

English Summary:

India, Kuwait discussed ways to advance bilateral trade and investment cooperation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com