ADVERTISEMENT

അബുദാബി∙ ആരോഗ്യ-സുരക്ഷാ ലംഘനങ്ങളെക്കുറിച്ച് ഒന്നിലധികം മുന്നറിയിപ്പുകൾ നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് നഗരത്തിലെ ഒരു ബർഗർ റസ്റ്ററന്‍റ് അടച്ചുപൂട്ടാൻ ഉത്തരവിട്ടു. അൽ റീം ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ഹിറ്റ് ബർഗർ കഫ്റ്റീരിയയ്ക്ക് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി  അഡ്മിനിസ്ട്രേറ്റീവാണ് ക്ലോഷർ നോട്ടീസ് നൽകിയത്.  ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യത്തിന് ഭീഷണി എന്നീ നിയമലംഘനങ്ങളാണ് റസ്റ്ററന്‍റ് ഉടമ നടത്തിയത്. 

സമീപകാല ഭക്ഷ്യ പരിശോധനാ റിപ്പോർട്ട് അനുസരിച്ച് ഗുരുതര ഭക്ഷ്യസുരക്ഷാ ലംഘനങ്ങളും ഫലപ്രദമായ തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ സ്ഥാപനത്തിന്‍റെ പരാജയവുമാണ് അടച്ചുപൂട്ടലിന് കാരണമായത്.  കഫറ്റീരിയയ്ക്ക് മുൻപ് മൂന്ന് നിയമലംഘനങ്ങളെക്കുറിച്ചും ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന രീതികളെക്കുറിച്ചുമുള്ള മുന്നറിയിപ്പ് ലഭിച്ചിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കുകയും പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ നിറവേറ്റുകയും ചെയ്താല്‍ റസ്റ്ററന്‍റ് വീണ്ടും തുറക്കാവുന്നതാണ്.

English Summary:

Warnings ignored; Burger restaurant ordered to close in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com