ADVERTISEMENT

അബുദാബി ∙ വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) അബുദാബി പ്രോവിൻസ് ഓണാഘോഷം നടത്തി. ഡബ്ല്യുഎംസി എൻആർകെ ഫോറം പ്രസിഡന്റ്‌ ഇ.എ. ഹക്കീം ഉദ്ഘാടനം ചെയ്തു. 

പ്രസിഡന്റ്‌ ഷെരീഫ്, സെക്രട്ടറി ഇഗ്നിഷ്യസ്, ഷിജു പ്രിയേടം എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരം ജില്ലയിലെ  മുൻ പ്രവാസിക്ക് വീട് വച്ചുകൊടുക്കാനും വയനാട് ദുരന്തത്തിൽ ഇരയായവർക്ക് 14 വീട് വച്ചുകൊടുക്കാനുള്ള പദ്ധതിയിൽ ഭാഗമാകാനും തീരുമാനിച്ചു. 

രക്ഷാധികാരികളായി ഡോ. ജയ്പൽ ചന്ദ്രസേനൻ, ജയപ്രകാശ് എന്നിവരെ നാമനിർദേശം ചെയ്തു. ബിജു ശ്രീവരാഹം, മുഹമ്മദ്‌ ഫൈസൽ, സിബിൻ ചുനക്കര എന്നിവർ നയിച്ച ഗാനസദസ്സും ഉണ്ടായിരുന്നു.

English Summary:

World malayali council Abu Dhabi organized Onam celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com