നിയമലംഘനം: ഇൻഷുറൻസ് കമ്പനിയുടെ പ്രവർത്തനം തടഞ്ഞ് യുഎഇ
Mail This Article
×
അബുദാബി ∙ യുഎഇയുടെ ഇൻഷുറൻസ് നിയമം ലംഘിച്ച സ്വകാര്യ ഇൻഷുറൻസ് കമ്പനിയുടെ പ്രവർത്തനം സെൻട്രൽ ബാങ്ക് തടഞ്ഞു. പുതിയ പോളിസി ചേർക്കുന്നതിനും നിലവിലുള്ള പുതുക്കുന്നതിനും വിലക്കുണ്ട്.
ഹെൽത്ത്, മോട്ടർ ഇൻഷുറൻസ് നിയമം ലംഘിച്ചതിന്റെ പേരിലാണ് നടപടി. കുറഞ്ഞ മൂലധന പരിധി പാലിക്കുന്നതിലും കമ്പനി പരാജയപ്പെട്ടതായി സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടി. ഇതേസമയം നിയമം ലംഘിച്ച കമ്പനിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ഇതാദ്യമായാണ് ഒരു ഇൻഷുറൻസ് കമ്പനിക്കിതെരെ നടപടിയെടുക്കുന്നത്.
English Summary:
Central Bank UAE Prohibits Takaful Insurer from Issuing Insurance Contracts
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.