ADVERTISEMENT

ദുബായ് ∙ മലയാള മനോരമ ഒരുക്കുന്ന വിദ്യാരംഭം ഈ മാസം 13ന് ദുബായ് ഷെയ്ഖ് സായിദ് റോഡിൽ അൽസുഫൂഹിലെ ജെംസ് വെല്ലിങ്ടൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 6 മുതൽ 9.30 വരെയാണ് ചടങ്ങ്.

ദുബായ് മെട്രോ റെഡ് ലൈനിൽ മാൾ ഓഫ് ദ് എമിറേറ്റ്സ് ആണ് സ്കൂളിന് സമീപമുള്ള മെട്രോ സ്റ്റേഷൻ. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം എന്നിവരാണ് പ്രവാസി കുരുന്നുകളെ അറിവിലേക്കു കൈപിടിച്ച് ആനയിക്കുക.  കേരളീയ പൈതൃകം മുറുകെപ്പിടിച്ചാണ് ചടങ്ങുകൾ പ്രവേശന ഫീസില്ല. റജിസ്ട്രേഷൻ സൗജന്യം.

English Summary:

Registration Continues for Manorama Vidyarambham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com