ADVERTISEMENT

ദുബായ് ∙ ദുബായിലെ വിദ്യാഭ്യാസ മേഖലകളിൽ എട്ടിടത്ത് ട്രാഫിക് സംവിധാനം മെച്ചപ്പെടുത്തി  ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ഇത് 37 സ്കൂളുകൾക്ക് പ്രയോജനകരമായി. നടന്നുകൊണ്ടിരിക്കുന്ന നഗരവികസനത്തിനൊപ്പം സ്കൂൾ പ്രദേശങ്ങളിൽ  റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള ആർടിഎയുടെ തന്ത്രത്തിൻ്റെ ഭാഗമാണ് ഈ വികസന പദ്ധതി.

അധ്യാപകർ, ബസ് ഡ്രൈവർമാർ, വിദ്യാർഥികളുടെ കുടുംബങ്ങൾ തുടങ്ങിയ റോഡ് ഉപയോക്താക്കൾക്ക് സേവനം നൽകാനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കിങ്സ് സ്‌കൂൾ ദുബായ്, ദി ഇൻ്റർനാഷനൽ സ്‌കൂൾ ഓഫ് ചൗഇഫാത്ത് ആൻഡ് ദുബായ് കോളജ്, അൽ സഫ സ്‌കൂൾ കോംപ്ലക്‌സ്, അൽ വർഖ 4 ലെ സ്‌കൂൾ ഓഫ് റിസർച്ച് സയൻസ്, ഖിസൈസ് സ്‌കൂൾ കോംപ്ലക്‌സ്, അൽ മിസ്ഹാർ സ്‌കൂൾ കോംപ്ലക്‌സ്, നാദ് അൽ ഷെബ സ്‌കൂൾ കോംപ്ലക്‌സ്, തവാർ സ്‌കൂൾ കോംപ്ലക്‌സ് 2 എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.

വികസന പ്രവർത്തനം നടന്ന സ്കൂൾ സോണുകളിലൊന്ന്. Image Credit: RTA
വികസന പ്രവർത്തനം നടന്ന സ്കൂൾ സോണുകളിലൊന്ന്. Image Credit: RTA

സ്‌കൂളുകള്‍ തെരുവുകൾ വിശാലമാക്കുക, ജീവനക്കാർക്കും രക്ഷിതാക്കൾക്കും അധിക പാർക്കിങ് ഇടങ്ങൾ സൃഷ്‌ടിക്കുക, സ്‌കൂൾ പ്രവേശന കവാടങ്ങളും എക്‌സിറ്റുകളും മെച്ചപ്പെടുത്തുക, ചുറ്റുപാടുമുള്ള സ്ഥലങ്ങളിൽ ഗതാഗതം വഴിതിരിച്ചുവിടൽ എന്നിവയും പ്രധാന വികസനപ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ഇത് റോഡ് ശൃംഖല വർധിപ്പിക്കുക മാത്രമല്ല, ദുബായുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്തിപ്പിടിക്കുകയും ചെയ്തതായി ആർടിഎയിലെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ ഹുസൈൻ അൽ ബന്ന പറഞ്ഞു.

rta-completes-8-key-traffic-improvements-to-boost-road-efficiency-around-37-schools2

ട്രാഫിക് ആഘാതങ്ങൾ പഠിക്കുന്നതിനും പരിഹാരങ്ങൾ തിരിച്ചറിയുന്നതിനും മെച്ചപ്പെടുത്തലുകൾ ഉടനടി നടപ്പിലാക്കുന്നതിനും ആർടിഎ ദുബായ് പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ്, റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ, ബന്ധപ്പെട്ട സ്കൂൾ അധികാരികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ചു.  റോഡ് ശേഷി വർധിപ്പിക്കുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമുള്ള ആർടിഎയുടെ പ്രതിബദ്ധത ഉയർത്തിക്കാട്ടിക്കൊണ്ട് സ്‌കൂളിലെത്തിച്ചേരാനുള്ള സമയം 15 ശതമാനം മുതൽ 20 ശതമാനം വരെ കുറയ്ക്കാൻ ഈ പ്രവൃത്തികൾ കാരണമായി.

2025-ൻ്റെ തുടക്കത്തോടെ അൽ ഗർഹൂദ്, അൽ ബർഷ 1, അൽ വർഖ, അൽ ബർഷ സൗത്ത് തുടങ്ങിയ പ്രധാന മേഖലകളിലെ 13-ലേറെ സ്‌കൂളുകളെ ഉൾപ്പെടുത്തി സ്‌കൂൾ സോണുകളിൽ ട്രാഫിക് വിപുലീകരിക്കാൻ ആർടിഎ പദ്ധതിയിടുന്നു.

English Summary:

RTA Completes 8 Key Traffic Improvements to Boost Road Efficiency Around 37 Schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com