ADVERTISEMENT

ദുബായ് ∙ ആർടിഎ ബസുകളുടെ ലൈവ് ലൊക്കേഷൻ അടക്കം യാത്രയ്ക്കു സഹായകരമാകുന്ന വിവരങ്ങൾ കൂടുതൽ കൃത്യമായി ഇനി മൊബൈൽ ആപ്ലിക്കേഷനിൽ ലഭിക്കും. ഇതിനായി അമേരിക്കൻ കമ്പനി സ്വിഫ്റ്റിലിയുമായി ആർടിഎ ധാരണയിലെത്തി. 

ബസ് സമയം, ബസിന്റെ തൽസമയ ലൊക്കേഷൻ ഉൾപ്പെടെ സ്മാർട് ആപ്ലിക്കേഷനിൽ ലഭിക്കും. കൃത്യമായ വിവരങ്ങളിലൂടെ യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ ഒരുക്കുകയാണ് ആർടിഎ.  ഗതാഗതക്കുരുക്ക്, ഓട്ടത്തിനിടെ ബസുകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ എന്നിവ ആപ്പിലൂടെ അറിയാം. ഗതാഗത കുരുക്ക് കടന്ന് ബസ് കൃത്യം എത്ര മണിക്ക് സ്റ്റോപ്പിൽ എത്തുമെന്ന് അറിയാൻ എസ് ഹെയിൽ ആപ്ലിക്കേഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളിൽ ഇനി നേരിട്ട് അറിയാം.

English Summary:

RTA, Swiftly Partner to Improve Accuracy of Realtime Passenger Information

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com