ADVERTISEMENT

മക്ക ∙ ഹജ് സേവനങ്ങൾക്കുള്ള താൽക്കാലിക സേവന  വീസ കാലാവധി 160 ദിവസമാക്കി സൗദി വർധിപ്പിച്ചു. നേരത്തെ 90 ദിവസമായിരുന്നു. ഹജ് തീർഥാടകർക്ക് ആവശ്യമായ സേവനം ചെയ്യാൻ എത്തുന്നവരെയാണ് ഈ വീസയിൽ കൊണ്ടുവരിക. മുന്നൊരുക്കത്തിന് ഫെബ്രുവരി 14ന് എത്തുന്ന ഇവർക്ക് ജൂലൈ 25 വരെ സൗദിയിൽ തുടരാം. 

സീസണൽ സേവന വീസ എന്നറിയപ്പെട്ടിരുന്ന സേവന വീസയുടെ പേര് ഹജ്, ഉംറ സേവനങ്ങൾക്കുള്ള താൽക്കാലിക വർക്ക് വീസ എന്നാക്കി പുനർനാമകരണം ചെയ്തു.  പുതിയ പരിഷ്കാരം ഹാജിമാർക്ക് മെച്ചപ്പെട്ട സേവനം നൽകാൻ സൗകര്യമൊരുക്കും. ഇരു കക്ഷികൾക്കും ഒപ്പിട്ട തൊഴിൽ കരാർ നൽകണമെന്നും നിബന്ധനയുണ്ട്. സൗദി എംബസികൾ, കോൺസുലേറ്റുകൾ എന്നിവ വഴി വീസ ലഭിക്കുന്നതിന് മെഡിക്കൽ ഇൻഷുറൻസും നിർബന്ധമാക്കി. 

English Summary:

Saudi Arabia Updates Regulations for Temporary Work Visas for Hajj and Umrah Services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com