ADVERTISEMENT

റിയാദ് ∙ സൗദി ഇന്റർനാഷനൽ 'ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് എക്‌സിബിഷൻ 2024' പരിപാടികളും പ്രവർത്തനങ്ങളും ആസ്വദിക്കാൻ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സന്ദർശകരെ സ്വാഗതം ചെയ്ത് സൗദി ഫാൽക്കൺസ് ക്ലബ്. ഒക്ടോബർ 3 മുതൽ 12 വരെ റിയാദ് മൽഹാമിലെ ക്ലബിന്റെ ആസ്ഥാനത്താണ് പരിപാടി. പാരിസ്ഥിതിക അവബോധം വർദ്ധിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ പൈതൃകം ഭാവി തലമുറകൾക്ക് കൈമാറുന്നതിനുള്ള ക്ലബിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്.

10 ദിവസങ്ങളിലായി ഫാൽക്കൺറി, വേട്ടയാടൽ തുടങ്ങി നിരവധി സംവേദനാത്മക അനുഭവങ്ങൾ, വിവിധ ഗെയിമുകൾ, അതുല്യമായ സാഹസികത എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ദിവസവും വൈകിട്ട് 4 മുതൽ രാത്രി 11 വരെ നടക്കും. വ്യക്തികളും കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും പ്രവേശനമുണ്ടാകും. ഫാൽക്കണുകളുടെ തരങ്ങളെക്കുറിച്ച് അറിയാനും അവയ്‌ക്കൊപ്പം ചിത്രങ്ങളെടുക്കാനും, സൗദി പൈതൃകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രചരിപ്പിക്കാനും ഭാവി തലമുറകൾക്കിടയിൽ അതിന്റെ സംരക്ഷണം വർധിപ്പിക്കാനും ഇതിലൂടെ കഴിയും.

എക്‌സിബിഷനിൽ 150,000 റിയാൽ സമ്മാനമായി ലഭിക്കുന്ന പാചക മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. 160,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ നടക്കുന്ന  ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് എക്‌സിബിഷൻ 2024-ൽ 45 രാജ്യങ്ങളിൽ നിന്നുള്ള 400-ലധികം പ്രദർശകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭക്ഷണവും അനുബന്ധ ഉൽപ്പന്നങ്ങളും, ക്യാംപിങ്, ക്യാംപിങ് ഉപകരണങ്ങൾ, വേട്ടയാടൽ ആയുധങ്ങളും ഉപകരണങ്ങളും, മോട്ടോർ സൈക്കിളുകൾക്കുള്ള പവലിയനുകൾ, സൈക്കിളുകൾ, ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ, ഫോട്ടോ എക്സിബിഷൻ, ഇന്ററാക്ടീവ് ഗെയിമുകൾ എന്നിവയും, കൂടാതെ പ്രദർശനത്തിൽ വിവിധ തരം ആയുധങ്ങൾ വിൽക്കുന്നതിനുള്ള ഒരു പവലിയനും ഉൾപ്പെടുന്നു.  

English Summary:

Saudi Falcons Club to Launch International Saudi Falcons and Hunting Exhibition 2024 from October 3 to 12

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com