ADVERTISEMENT

ദോഹ ∙ പശ്ചിമേഷ്യൻ മേഖല ഇപ്പോൾ നേരിടുന്ന രൂക്ഷമായ പ്രതിസന്ധി ചർച്ചയിലൂടെയും നയതന്ത്ര ഇടപെടലിലൂടെയും പരിഹരിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്.  ഇപ്പോൾ കാണുന്ന അന്തരീക്ഷം ഉത്കണ്ഠ ഉളവാക്കുന്നതാണെന്നും സംയമനം പാലിക്കാൻ എല്ലാവരും തയാറാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ദോഹയിൽ നടന്ന മൂന്നാമത് ഏഷ്യൻ കോ ഓപ്പറേഷൻ ഡയലോഗ് (എസിഡി ) ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക സഹകരണവും ചർച്ചകളും പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം ഉച്ചകോടികൾ ഏറെ സഹായകരമാണെന്നും ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ഉച്ചകോടിക്കായി 'സ്പോർട്സ് ഡിപ്ലോമസി' എന്ന വിഷയം തെരഞ്ഞെടുത്തതിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. രാഷ്ട്രങ്ങൾക്കിടയിൽ പാലം പണിയുന്നതിൽ കായിക വിനോദങ്ങൾ വലിയ പങ്കാണ് വഹിക്കുന്നതെന്നും ഇത്തരം ഉച്ചകോടികൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് വ്യക്തമാക്കി.

എ. സി. ഡി ഉച്ചകോടിയിൽ നിന്ന്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
എ. സി. ഡി ഉച്ചകോടിയിൽ നിന്ന്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ഷൻ, നൈപുണ്യ വികസനം, വിദ്യാഭ്യാസം, പുനരുപയോഗം ഊർജ്ജം തുടങ്ങി ഉച്ചകോടിയിൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാടുകൾ അദ്ദേഹം വിശദീകരിച്ചു. രണ്ടാമത് എസിഡി ബിസിനസ് ഫോറത്തിൽ ഇന്ത്യ കൈവരിച്ച സാമ്പത്തിക നേട്ടങ്ങളെ കുറിച്ചും വളർച്ചയെക്കുറിച്ചും വിദേശകാര്യ സഹമന്ത്രി സംസാരിച്ചു.  എസിഡി രാജ്യങ്ങൾക്കിടയിൽ വ്യാപാര വാണിജ്യ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകളും നടപടികളും അദ്ദേഹം യോഗത്തിൽ പങ്കുവച്ചു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ദോഹയിൽ നടന്ന മൂന്നാമത് ഏഷ്യ സഹകരണ ഡയലോഗ് (എസിഡി) ഉച്ചകോടിയിലും രണ്ടാം എസിഡി ബിസിനസ് ഫോറത്തിലും പങ്കെടുക്കാനെത്തിയ  ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സന്ദര്‍ശന വേളയില്‍ ഖത്തർ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി, എസിഡി സെക്രട്ടറി ജനറല്‍ അംബാസഡര്‍ നാസര്‍ താമര്‍ അല്‍ മുറൈഖി എന്നിവരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. എസിഡിയുടെ അജണ്ടകൾ മുന്നോട്ടുപോകുന്നതിന് ഇന്ത്യയുടെ പൂർണ്ണ സഹകരണവും വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഉറപ്പുനൽകി. 

kirti-vardhan-singh-attending-the-3rd-asian-cooperation-dialogue-summit-in-doha5
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഖത്തറിൽ വിവിധ പരിപാടികൾ പങ്കെടുത്ത് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി
ഇന്ത്യൻ എംബസിക്ക് കീഴിൽ നടന്ന വിവിധ പരിപാടികളിലും മന്ത്രി സംബന്ധിച്ചു. മഹാത്മാഗാന്ധിയുടെ 155  ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയിൽ നടന്ന പരിപാടിയിൽ സഹമന്ത്രി ഗാന്ധി പ്രതിമക്ക് മുമ്പിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ പ്രവാസ സമൂഹത്തെ അഭിസംബോധനം ചെയ്തു അദ്ദേഹം സംസാരിച്ചു.

kirti-vardhan-singh-attending-the-3rd-asian-cooperation-dialogue-summit-in-doha7
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംരംഭമായ ഏക് പത്മ കെ  നാം എന്ന പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ എംബസിയിൽ പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാന സഹമന്ത്രി കൂടിയായ കീർത്തി വർധൻ സിങ് വൃക്ഷത്തൈ നട്ടു. ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിലെ വ്യവസായ വാണിജ്യ പ്രഫഷനൽ രംഗത്തെ കൂട്ടായ്മയായ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ ഐബിപിസി അംഗങ്ങളുമായി കേന്ദ്ര സഹമന്ത്രി കൂടിക്കാഴ്ച നടത്തി.

kirti-vardhan-singh-attending-the-3rd-asian-cooperation-dialogue-summit-in-doha4
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

വിവിധ പരിപാടികളിൽ ഖത്തറിലെ ഇന്ത്യൻ അംബാസിഡർ വിപുൽ, ഇന്ത്യൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, എംബസിക്ക് കീഴിലെ എപെക്സ് ബോഡി ഭാരവാഹികൾ, പൗരപ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.

English Summary:

Kirti Vardhan Singh Attending the 3rd Asian Cooperation Dialogue Summit in Doha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com