ADVERTISEMENT

അജ്മാൻ ∙ യുഎഇയിലെ പ്രവാസി എഴുത്തുകാരും സംഗീത സംവിധായകരും ചേർന്നു ചിട്ടപ്പെടുത്തിയ മുപ്പതോളം ഗാനങ്ങളുടെ സംഗീത-നൃത്താവിഷ്ക്കാരം (രാഗോത്സവം) അജ്മാനിൽ അരങ്ങേറി. 

പാലക്കാട്‌ പ്രവാസി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ മേതിൽ സതീശൻ, രാജീവ്‌ നായർ, ഗോകുൽ മേനോൻ എന്നിവർ രചിച്ച്, സംഗീതം പകർന്ന പാട്ടുകളാണ് ഉൾപ്പെടുത്തിയത്. സംഗീത സംവിധായകൻ ശശി വള്ളിക്കാട്, ഗായകൻ അനു നാഗേന്ദ്രനാഥ്, ചന്ദ്രകുമാർ, പ്രിയ ആർ. നായർ, ചന്ദ്രലേഖ, പൂനം, അരുണിമ, പ്രജിത്ത്, ഡോ. രഞ്ജിത്ത്, ശശി മേനോൻ, നിഖിൽ സതീശൻ, അദ്വൈ വിജയ്, ലയ വിജയ്, സത്യൻ ചിലമ്പത്ത്, മനോജ്‌ കുളങ്ങാട്ട്, മനോജ്‌ ശങ്കർ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.

രാജീവ്‌ നായർ രചിച്ച തിരുവാതിരക്കളിയുടെ അവതരണത്തിൽ ലക്ഷ്മി ഗോകുൽ, ക്രിസ്റ്റ വിജയ്പ്രകാശ്, സുധന്യ സതീശൻ, സുമ തുളസി, നിത സന്ദീപ്, അരുണ്യ ഷാജി, ജ്യോതി സന്ദീപ്, ജിജി ജയ്‌സൺ എന്നിവരും ഗാനനൃത്താവതരണത്തിൽ മേഘ പിള്ളയും പങ്കെടുത്തു. പ്രസിഡന്റ് കെ.കെ. പ്രദീപ്‌ കുമാർ, സെക്രട്ടറി പ്രദീപ്‌ നെമ്മാറ, സംഗീത ശ്രീകാന്ത്, വിജയ് പ്രകാശ് എന്നിവർ പ്രസംഗിച്ചു. സ്വരനിവേദ്യം സംഗീത ആൽബത്തിന്റെ പ്രകാശനം പ്രദീപ്‌ കുമാർ, വിവേക് പിള്ള, ആർ.സി.പിള്ള എന്നിവർ നിർവഹിച്ചു.

English Summary:

Ragotsavam staged in Ajman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com