ബ്ലൂ റോക്ക് ത്രഷ് സൗദി അറേബ്യയിൽ
Mail This Article
റിയാദ്∙ സൗദി അറേബ്യയിലെ വടക്കൻ പ്രദേശത്ത് അപൂർവ്വമായി കാണപ്പെടുന്ന ദേശാടന പക്ഷിയായ നീലപ്പാറക്കിളിയെ (ബ്ലൂ റോക്ക് ത്രഷ്) നിരീക്ഷകർ കണ്ടെത്തി. രാജ്യത്തെ വാദി അറാർ ഡാമിന് സമീപത്തായാണ് ദേശാടന പക്ഷിയെ കണ്ടെത്തിയതായി സ്ഥിരീകരിച്ചത്. ആൺ പക്ഷിയുടെ കടും നീല നിറമാണ് ഈ പക്ഷിക്ക് ഈ പേരു നൽകാൻ കാരണം. ഒക്ടോബർ മാസത്തോടെ സൗദിയിൽ വിവിധ ഇനം ദേശാടന പക്ഷികൾ എത്താറുണ്ട്. അവയിൽ ഒന്നാണ് ഈ നീലപ്പാറക്കിളി.
അമാൻ എൻവയോൺമെൻൽ അസോസിയേഷൻ മേധാവി നാസർ അൽ-മജ്‌ലദ് പറയുന്നതനുസരിച്ച്, നീല റോക്ക് ത്രഷ് സൗദിയില്ലാത്ത ഇനത്തിലുള്ള ദേശാടന പക്ഷിയാണ്. അപൂർവ്വമായി മാത്രം വടക്കൻ അതിർത്തി പ്രദേശത്ത് വളരെ ചെറിയ എണ്ണം കടക്കാറുണ്ട്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഇവ കുടിയേറുന്നു.
പൊതുവേ നീലപ്പാറക്കിളി തെക്കൻ യൂറോപ്പ്, ഉത്തരകിഴക്കൻ ആഫ്രിക്കൻ പ്രദേശങ്ങൾ, മലേഷ്യ, മധ്യേഷ്യ മുതൽ ഉത്തര ചൈന വരെ ഉള്ള ഭാഗങ്ങളിൽ കാണപ്പെടുന്നു. പാറകൾ ധാരാളമുള്ള ചരൽ കുന്നുകളും ജീർണ്ണിച്ച കോട്ടകൾ മുതലായകെട്ടിടങ്ങളും ഗ്രമാപരിസരങ്ങളിലുള്ള പറമ്പുകളുമാണ് പക്ഷിക്ക് ഇഷ്ടം. മലകളിലും പാറകൾ ധാരാളമുള്ള സ്ഥലത്തും കൂടുകൂട്ടുന്നതും കാണാം.