ADVERTISEMENT

ദുബായ് ∙ പാർപ്പിട കേന്ദ്രങ്ങളിൽ പൊതുശല്യമായ 180 വാഹനങ്ങൾ ദുബായ് പൊലീസ് കസ്റ്റഡിയിൽ. കഴിഞ്ഞ 3 മാസത്തിനിടെയാണ് ഇത്രയും വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തത്. കാതടപ്പിക്കുന്ന ശബ്ദം ഉണ്ടാക്കിയും താമസക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കിയും വിലസിയ വാഹനങ്ങളാണ് പിടിച്ചെടുത്തതെന്ന് ദുബായ് പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു. 251 ഡ്രൈവർമാർക്ക് നോട്ടിസ് നൽകി.

നാദ് അൽ ഷബ, മെയ്ദാൻ മേഖലയിലാണ് കൂടുതൽ നിയമലംഘകരെ പിടികൂടിയത്.  പിടിയിലായവരിൽ ഭൂരിഭാഗവും യൂറോപ്യൻ, ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വിനോദ സഞ്ചാരികളായി എത്തിയവരാണ്. കാറുകൾ വിട്ടുനൽകുന്നതിനു മുൻപ് ഇവർ 50000 ദിർഹം പിഴയൊടുക്കണം.

English Summary:

Dubai Police Seize 180 Noisy Vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com