ADVERTISEMENT

മനാമ∙  ബഹ്‌റൈനിലെ വിവിധ സംഘടനകളുടെയും ആരാധനാലയങ്ങളുടെയും നേതൃത്വത്തിൽ നവരാത്രി ആഘോഷങ്ങൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. വിദ്യാരംഭ ചടങ്ങുകൾക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് ഈ വർഷത്തെ ആഘോഷങ്ങൾ. കേരളത്തിൽ നിന്നുള്ള പ്രമുഖർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കാനായി ബഹ്‌റൈനിൽ എത്തും .

ബഹ്‌റൈൻ കേരളീയ സമാജത്തിൽ എസ്. ശ്രീജിത്ത് ഐ.പി.എസ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും. ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ പ്രശസ്ത ഗായകൻ ഉണ്ണിമേനോൻ സംഗീത പഠനത്തിനും തുടക്കം കുറിക്കും. ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയിൽ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. അശോക് കുമാർ വിദ്യാരംഭ ചടങ്ങിന് നേതൃത്വം നൽകും.സമാജത്തിലെ  വിദ്യാരംഭം വിജയദശമി ദിനമായ ഒക്ടോബർ 13 ഞായറാഴ്ച രാവിലെ 5.30ന് വിദ്യാരംഭം ആരംഭിക്കുമെന്ന് സംഘാടകർ  അറിയിച്ചു. വിദ്യാരംഭത്തിനു വേണ്ടിയുള്ള റജിസ്‌ട്രേഷൻ സമാജത്തിൽ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്

navratri-celebrations1

 വിനയചന്ദ്രൻ നായർ (39215128)) രജിത അനി( 3804 4694 )എന്നിവരെ വിളിക്കാവുന്നതാണ്.

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ  സൊസൈറ്റിയിലെ നവരാത്രി ആഘോഷങ്ങൾക്കും വിദ്യാരംഭ ചടങ്ങുകൾക്കും  തുടക്കമായി. ഒക്ടോബർ 3 മുതൽ 12 വരെ നടക്കുന്ന ചടങ്ങുകളുടെ ഔദ്യോഗികമായ ഉദ്ഘാടനം ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ്. ബിനു മണ്ണിൽ വർഗീസ് നിർവഹിച്ചു. സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷനായിരുന്നു, സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.

നവരാത്രി ദിവസങ്ങളിൽ  പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ കലാപരിപാടികളും, നവരാത്രി ആഘോഷങ്ങളും ഉണ്ടാകും .വിദ്യാരംഭ ദിവസമായ ഒക്ടോബർ 13ന്  രാവിലെ 4.30 മുതൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ  ഉണ്ണിമേനോൻ കുരുന്നുകൾക്ക്  ആദ്യാക്ഷരവും സംഗീത പഠനത്തിനും തുടക്കം കുറിക്കും . കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും ജനറൽ സെക്രട്ടറി ബിനുരാജ് (39882437) ജനറൽ കൺവീനർ സുജിത്ത് വാസപ്പൻ (3319 3440) കൺവീനർമാരായ ബിനുമോൻ(3641 5481) ശിവജി ശിവദാസൻ (6699 4550) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയിൽ  ഒക്ടോബർ 13 ഞാറാഴ്ച വിജയദശമി ദിനത്തിൽ രാവിലെ 5:30 മുതൽ  വിദ്യാരംഭച്ചടങ്ങുകൾ നടക്കും അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ  ഡോ. അശോക് കുമാർ   ആദ്യാക്ഷരം പകർന്നു നൽകുമെന്ന് സംഘാടകർ അറിയിച്ചു. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും  ബിജു ചന്ദ്രൻ (3713 4323)രമ്യ ശ്രീകാന്ത് (3725 9762)എന്നിവരുമായി ബന്ധപ്പെടാവുന്നതാണ് 

English Summary:

Navratri celebrations have also started in Bahrain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com