ADVERTISEMENT

റിയാദ് ∙ ആദ്യത്തെ പ്രഫഷനൽ വനിതാ ടെന്നീസ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കത്തിൽ റിയാദ്.  ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ കണ്ണുകൾ ഇനി റിയാദിലേക്കായിരിക്കും.

2024 സീസണിലെ അവസാന ടൂർണമെന്റിൽ വനിതാ ടെന്നീസ് അസോസിയേഷനിലെ സിംഗിൾസ്, ഡബിൾസ് വിഭാഗങ്ങളിലെ മികച്ച 8 കളിക്കാർ പങ്കെടുക്കുന്ന ടൂർണമെന്റ് നവംബർ 2 മുതൽ 9 വരെ റിയാദിലെ കിങ് സൗദ് സർവകലാശാലയിൽ നടക്കും.

ചിത്രം : സബ്ക്ക്
ചിത്രം : സബ്ക്ക്

തലസ്ഥാനം ഏറ്റവും പ്രമുഖമായ ഒരു രാജ്യാന്തര ടെന്നീസിന് ആതിഥേയത്വം വഹിക്കാൻ തയാറെടുക്കുമ്പോൾ രാജ്യത്ത് വലിയ ആവേശമാണ് ഞങ്ങൾ കാണുന്നതെന്ന് സൗദി ടെന്നീസ് ഫെഡറേഷൻ പ്രസിഡന്റ് അരീജ് അൽ മുതബഖാനി പറഞ്ഞു.

'ഈ കായിക വിനോദത്തിന് സൗദി യുവാക്കളെയും യുവതികളെയും പ്രചോദിപ്പിക്കാനുള്ള അസാധാരണമായ കഴിവുണ്ട്. 2030 ഓടെ ഒരു ദശലക്ഷം ആളുകളെ ടെന്നീസ് കളിക്കാൻ ആകർഷിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യം ഇതിനകം പുരോഗമിക്കുകയാണ്. കഴിഞ്ഞയാഴ്ച തലസ്ഥാനത്തുടനീളമുള്ള ഡബ്ല്യുടിഎയുടെ കമ്മ്യൂണിറ്റി പരിശീലന ശിൽപശാലകൾ നടന്നു.  ടെന്നീസിലെ ലോകത്തെ വമ്പൻ താരങ്ങൾ തമ്മിലുള്ള ആദ്യ മത്സരത്തിന് 30 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സൗദി അറേബ്യയിൽ കായികരംഗത്ത് ഒരു പുതിയ അധ്യായത്തിന്റെ കുതിപ്പിലാണ് ഞങ്ങൾ' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Riyadh to Host Women's Tennis Tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com