ADVERTISEMENT

റിയാദ് ∙ സൗദി അറേബ്യയിൽ നടക്കുന്ന ഫാൽക്കൺ എക്‌സിബിഷനിൽ പങ്കെടുക്കാനായി  എത്തുന്നവർക്ക്  മറക്കാനാവാത്ത അനുഭവം സമ്മാനിക്കാൻ രാജ്യം. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും സൗദി ഫാൽക്കൺസ് ക്ലബ്ബും ചേർന്ന് പ്രത്യേകം തയ്യാറാക്കിയ സീൽ പാസ്‌പോർട്ടിൽ പതിക്കാനാണ് തീരുമാനം.

ഈ സീൽ സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകത്തെയും ഫാൽക്കണുകളുടെ പ്രാധാന്യത്തെയും പ്രതിനിധീകരിക്കുന്നു. റിയാദിലെ കിങ് ഖാലിദ് ഇന്റർനാഷനൽ എയർപോർട്ട് ഉൾപ്പെടെയുള്ള വിവിധ എയർപോർട്ടുകളിലും ലാൻഡ് പോർട്ടുകളിലും വച്ച് ഈ സ്റ്റാംപ് പതിക്കും.

സൗദി ഇന്റർനാഷനൽ ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് എക്സിബിഷൻ ഈ മാസം 12 വരെ റിയാദിന് വടക്ക് മാൽഹാമിലുള്ള ക്ലബ്ബിന്റെ ആസ്ഥാനത്ത് നടക്കും. ഫാൽക്കൺ പ്രദർശനങ്ങൾ, മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

English Summary:

Visitors laud Hunting & Falconry Stamps exhibition for showcasing falconry legacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com