ADVERTISEMENT

ദുബായ്∙ എമിറേറ്റ്സ് എയർലൈൻ വിമാനങ്ങളിൽ പേജറും വാക്കി ടോക്കിയും നിരോധിച്ചു. എല്ലാ സെക്ടറുകളിലെയും വിമാനങ്ങളിൽ നിരോധനം ബാധകമാണ്.  ഹാൻഡ് ബാഗേജിലോ, ലഗേജിലോ ഇവ കണ്ടെത്തിയാൽ പിടിച്ചെടുക്കും. 

ലബനനിലെ പേജർ, വാക്കിടോക്കി സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷയുടെ ഭാഗമായി ഈ മാസം 8 വരെ യുഎഇയിൽ നിന്ന് ലബനനിലേക്ക് വിമാന സർവീസില്ല. 

കൂടാതെ ഇറാഖ്, ഇറാൻ, ജോർദാൻ സെക്ടറുകളിലേക്കുള്ള സർവീസുകളും റദ്ദാക്കിയിരുന്നു. ഈ രാജ്യങ്ങളിലേക്കുള്ള കണക്‌ഷൻ സർവീസും എമിറേറ്റ്സ് നിർത്തിവച്ചിരുന്നു.  

 ഇതേസമയം ഫ്ലൈ ദുബായ് ഇറാൻ, ഇറാഖ്, ജോർദാൻ സർവീസുകൾ വെള്ളിയാഴ്ചയും ഇത്തിഹാദ് എയർവേയ്സ് അബുദാബി-ടെൽഅവീവ് സർവീസ് വ്യാഴാഴ്ചയും പുനരാരംഭിച്ചിരുന്നു.

English Summary:

Dubai’s Emirates airline bans pagers, walkie-talkies after device attacks in Lebanon.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com