ADVERTISEMENT

അബുദാബി ∙ ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷം മൂലം ദുരിതം അനുഭവിക്കുന്ന ലബനൻ ജനതയ്ക്ക് ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്നതിന് യുഎഇ പ്രത്യേക ക്യാംപെയ്ൻ (യുഎഇ വിത് യു ലബനൻ) ആരംഭിച്ചു.

പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവിനെ തുടർന്നാണിത്. മരുന്ന് ഉൾപ്പെടെ 40 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് ആദ്യ ഘട്ടത്തിൽ എത്തിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ 10 കോടി ഡോളറിന്റെ അടിയന്തര സഹായം ലബനന് എത്തിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് നേരത്തെ അറിയിച്ചിരുന്നു.

English Summary:

UAE Launches Relief Campaign to Support Lebanon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com