ADVERTISEMENT

അബുദാബി∙ യുഎഇയിലെ രണ്ടാമത്തെ വാണിജ്യ ഗെയിമിങ് ലൈസൻസ് ഹോട്ടൽ, കാസിനോ ഓപ്പറേറ്ററായ വിൻ റിസോർട്ടിന്. 

ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ) ഇക്കാര്യം സ്ഥിരീകരിച്ചു.  കോടികൾ മുടക്കി റാസൽഖൈമയിലെ മർജാൻ ദ്വീപിൽ നിർമിക്കുന്ന ഗെയിമിങ് സെന്റർ 2027ൽ പ്രവർത്തനം ആരംഭിക്കും. മധ്യപൂർവദേശ, വടക്കൻ ആഫ്രിക്ക മേഖലയിലെ ആദ്യത്തെ സംയോജിത ഗെയിമിങ് കേന്ദ്രം ആയിരിക്കും ഇത്. യുഎഇയിൽ ജിസിജിആർഎ നൽകുന്ന രണ്ടാമത്തെ ഗെയിമിങ് ലൈസൻസാണിത്. 

ജൂലൈയിൽ അബുദാബി ആസ്ഥാനമായുള്ള ഗെയിം എൽഎൽസിക്ക് രാജ്യത്തെ ആദ്യത്തെ ഗെയിമിങ് ലൈസൻസ് നൽകിയിരുന്നു.. ഗെയിമിങ് കേന്ദ്രത്തിനൊപ്പം അൽ മർജാൻ ദ്വീപിൽ 22 സ്വകാര്യ വില്ല എസ്റ്റേറ്റുകൾ ഉൾപ്പെടെ 1,542 മുറികളും സ്വീറ്റുകളും നിർമിക്കും.

English Summary:

Wynn Resorts Receives Gaming Operator License From UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com