ADVERTISEMENT

കുവൈത്ത്‌ സിറ്റി∙ മൂന്നാം നിലയില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളി മൂന്ന് വയസ്സുകാരിയെ തള്ളിയിട്ടെന്ന് പരാതി.  ഗാര്‍ഹിക തൊഴിലാളി കുട്ടിയെ  കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ടെന്ന് സുലൈബിഖാത്ത് പൊലീസിൽ ദോഹ ഏരിയയിലെ പൗരനാണ് പരാതി നൽകിയത്. കുട്ടിയുടെ നില അതീവഗുരുതരമാണെന്ന് കാണിച്ച് അല്‍ സബാ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും പൊലീസിന് നൽകിയിട്ടുണ്ട്. 

ഡപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവ് പ്രകാരം സംഭവത്തിൽ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തു. സംഭവത്തിന് ശേഷം കടന്ന് കളഞ്ഞ 35 വയസ്സുള്ള തൊഴിലാളിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary:

Domestic worker pushed the three-year-old girl from the third floor of a building.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com