ADVERTISEMENT

മസ്‌കത്ത് ∙ ഒമാനിലെ ക്‌നാനായക്കാരുടെ കൂട്ടായ്മയായ ക്‌നാനായ കാത്തലിക് കോൺഗ്രസ് ഒമാൻ യൂണിറ്റിന്‍റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഓണാഘോഷത്തിൽ പങ്കെടുക്കാൻ ക്‌നാനായക്കാർ കുടുംബസമേതം എത്തിച്ചേർന്നിരുന്നു.

വൈസ് പ്രസിഡന്‍റ് സജി ചെറിയാൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്‍റ് ഷൈൻ തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിപ്‌സൺ ജോസ് റിപ്പോർട്ടും ട്രഷറർ സാന്റോയി ജേക്കബ് കണക്കും അവതരിപ്പിച്ചു. കെസിഡബ്ല്യുഎ പ്രസിഡന്‍റ് മഞ്ജു ജിപ്‌സനും കെസിവൈഎൽ പ്രസിഡന്‍റ് ഫെബിൻ ജോസും ആശംസകൾ അർപ്പിച്ചു. ജോയിന്‍റ് സെക്രട്ടറി ജിന്റു സഹിഷ് നന്ദി പറഞ്ഞു.

പുതിയതായി കൂട്ടായ്മയിലേക്ക് കടന്നുവന്നവരെ പരിചയപ്പെടുത്തി. തുടർന്ന് വിവിധ സംഘങ്ങളായി കുട്ടികളും മുതിർന്നവരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കെസിഡബ്ല്യുഎ അംഗങ്ങൾ തിരുവാതിര അവതരിപ്പിച്ചു. പരിപാടികൾക്കിടെ എത്തിയ മഹാബലിയെ കെസിവൈഎൽ അംഗങ്ങൾ നൃത്ത ചുവടോടെ എതിരേറ്റതും ഓണാഘോഷത്തിന്‍റെ മാറ്റ് കൂട്ടി. പരിപാടികൾ അവതരിപ്പിച്ച എല്ലാവർക്കും കമ്മിറ്റി അംഗങ്ങൾ സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങുകൾക്ക് ശേഷം വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ഒക്ടോബർ 18ന് കെസിവൈഎൽ "ആനന്ദം 2024' എന്ന പേരിൽ യുവജന ദിനാഘോഷം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

English Summary:

KCC Oman Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com