ADVERTISEMENT

ദോഹ ∙ വിവിധ ആവശ്യങ്ങൾക്കായുള്ള സർട്ടിഫിക്കറ്റുകൾക്ക് ഇ–അറ്റസ്റ്റേഷൻ സൗകര്യം ഒരുക്കി ഖത്തർ വിദേശകാര്യമന്ത്രാലയം. സ്കൂൾ സർട്ടിഫിക്കറ്റുകള്‍,  പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയാണ് ആദ്യഘട്ടത്തിൽ ഇലക്ട്രോണിക് അറ്റസ്റ്റേഷൻ സൗകര്യം വഴി ലഭ്യമാകുക.  മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്​സൈറ്റായ https://mofa.gov.qa വഴിയാണ്​ ഇ സർട്ടിഫിക്കറ്റ്​ അറ്റസ്​റ്റേഷൻ ​സൗകര്യം ഏർപ്പെടുത്തിയത്.

​​പുതിയ സംവിധാനം നിലവിൽ വന്നതോടെ ഗവൺമെന്റ്​ സർവീസ്​ സെന്ററുകളും വിവിധ​ ​മന്ത്രാലയം ഓഫിസുകളും സന്ദർശിക്കാതെ തന്നെ പൊതുജനങ്ങൾക്ക്​ ​എത്രയും വേഗത്തിൽ അറ്റസ്​റ്റേഷൻ പൂർത്തിയാക്കാൻ സാധിക്കുമെന്ന്​ വിദേശകാര്യ മന്ത്രാലയം കോൺസുലാർ വിഭാഗം ഡയറക്​ടർ മുഹമ്മദ്​ അബ്​ദുല്ല അൽ സുബൈഇ അറിയിച്ചു. ഇ–അറ്റസ്റ്റേഷൻ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും.  എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയും വിധമാണ്​ ഇ അറ്റസ്​റ്റേഷൻ സംവിധാനം ഒരുക്കിയിട്ടുള്ളത്. വിദേശകാര്യ മന്ത്രാലയം വെബ്​സൈറ്റിൽ നാഷനൽ ഓതന്റിക്കേഷൻ സിസ്​റ്റം വഴി ലോഗ്​ ഇൻ ചെയ്​ത്​ അപേക്ഷ സമർപ്പിക്കാം. അപേക്ഷ റിവ്യൂ ചെയ്​ത്​ ഫീസും അടച്ചു കഴിയുന്നതോടെ സർട്ടിഫിക്കറ്റ്​ ലഭ്യമാക്കാനുള്ള സൗകര്യ ലഭിക്കും. ഖത്തർ പോസ്​റ്റ്​ വഴി തപാൽ മാർഗമോ, അല്ലാതെയോ അറ്റസ്​റ്റ്​ ചെയ്​ത സർട്ടിഫിക്കറ്റ്​ അപേക്ഷാർഥിക്ക്​ വാങ്ങാം.

ഖത്തർ പോസ്​റ്റ്​, സർക്കാർ കോൺടാക്​സ്​ സെൻറർ (109) എന്നിവയുമായി സഹകരിച്ചാണ്​ 24 മണിക്കൂറും ലഭ്യമാവുന്ന അറ്റസ്​റ്റേഷൻ സൗകര്യം ഒരുക്കിയത്​. ഭാവിയിൽ കൂടുതൽ സർട്ടിഫിക്കറ്റുകളുടെ അറ്റസ്​റ്റേഷൻ സൗകര്യങ്ങൾ ലഭ്യമാകുമെന്ന്​ മന്ത്രാലയം ഐ.ടി വിഭാഗം ഡയറക്​ടർ അബ്​ദുൽ അസീസ്​ മുഹമ്മദ്​ അൽ നഈമി അറിയിച്ചു. സർക്കാർ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻെറ തുടർച്ചയായാണ്​ ഈ പുതിയ നീക്കം. ഇ–അറ്റസ്റ്റേഷൻ സംവിധാനം നിലവിൽ വരുന്നതോടെ പ്രവാസി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ പഠന ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും ഇനി എളുപ്പത്തിൽ ലഭ്യമാകും.  കാലതാമസമില്ലാതെ ഇത്തരം സർട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ഗുണകരമാണ്.

English Summary:

Ministry of Foreign Affairs Launches New E-Document Attestation Services through its Website

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com