സ്വകാര്യമേഖലയിലെ പ്രവാസി ജീവനക്കാർക്ക് കൂടുതൽ അവകാശങ്ങൾ; പുതിയ നയവുമായി സൗദി
Mail This Article
ജിദ്ദ∙ സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന ഇന്‍ഷുറന്‍സ് പോളിസി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ഇന്‍ഷുറന്‍സ് അതോറിറ്റിയും പുറത്തിറക്കി. സ്വകാര്യ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായി, വേതനം വിതരണം ചെയ്യാന്‍ സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ ജീവനക്കാരുടെ വേതനം ഇന്‍ഷുറന്‍സ് പോളിസി കവറേജ് പ്രകാരം ലഭിക്കും. ഇന്‍ഷുറന്‍സ് കവറേജ് അടിസ്ഥാനമാക്കിയാകും ജീവനക്കാർക്ക് വേതനവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുക. സ്വദേശത്തേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളിയുടെ മടക്കയാത്രാ ടിക്കറ്റും ഇന്‍ഷുറന്‍സ് കവറേജില്‍ ഉള്‍പ്പെടുന്നു.
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും പ്രാദേശിക, രാജ്യാന്തര തലങ്ങളില്‍ സൗദി തൊഴില്‍ വിപണിയെ കൂടുതൽ ആകർഷിക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നീക്കം.