ADVERTISEMENT

മസ്കത്ത്∙  നാട്ടിലേക്കു മടങ്ങാൻ ഒരു ദിവസം ബാക്കി നിൽക്കെ പ്രവാസി ഒമാനിൽ മരിച്ചു. കോട്ടക്കടവ് പുതുപ്പണം കാതിയാർ വയലിൽ വിനോദൻ (59) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. പ്രവാസം അവസാനിപ്പിച്ച് ഇന്ന്‌ നാട്ടിലേക്ക് പോകാനിരുന്നതായിരുന്നു. ഇന്നു പുലർച്ചെ നാട്ടിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു വീട്ടുകാർ. 

വിനോദ് ഒമാനിലെത്തിയിട്ട് എട്ട് വർഷത്തോളമായി. റൂവി, ഹോണ്ട റോഡില്‍‌ ബില്‍ഡിങ് മെറ്റീരിയല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. 

ഭാര്യ: സിന്ധു (ആശാവർക്കർ). മകൻ: തരുൺ ഗോപ്. പരേതനായ കെ.കെ.ഗോപാലന്റെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങൾ: മനോജൻ, വിനീത, വിജിഷ. സംസ്കാരം ഇന്നു രാവിലെ 9ന് വീട്ടുവളപ്പിൽ.

English Summary:

A resident of Kozhikode, who was scheduled to return home today after ending his exile, passed away.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT