ADVERTISEMENT

അബുദാബി ∙ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നവംബർ ഒന്നുമുതൽ ഫെബ്രുവരി 28 വരെ അബുദാബി അൽ വത്ബയിൽ അരങ്ങേറും. വാരാന്ത്യങ്ങളിലായിരിക്കും പ്രധാന പരിപാടികൾ നടത്തുക. പുതിയ പരിപാടികളും ഒരുക്കുന്നുണ്ട്. ആറായിരത്തിലേറെ സാംസ്കാരിക പരിപാടികളിലായി 27 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. 

യുഎഇ ജനതയുടെ ശക്തിയും കെട്ടുറപ്പും പ്രകടമാക്കുന്നതോടൊപ്പം രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഉറപ്പിച്ച ദേശീയമൂല്യങ്ങളുടെ സംരക്ഷണ സന്ദേശവും പകരുന്ന യൂണിയൻ മാർച്ചാണ് ഇത്തവണത്തെ പ്രധാന പരിപാടികളിലൊന്ന്. കൂടാതെ, ആഴ്ചതോറുമുള്ള കരിമരുന്ന് പ്രകടനങ്ങളും മ്യൂസിക്കൽ ഫൗണ്ടേനും സംഗീതനിശകളും മറ്റു ഷോകളുമെല്ലാം അരങ്ങേറും.

English Summary:

Sheikh Zayed Festival 2024-2025 to Commence on 1 November

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com