അബുദാബിയിൽ സ്വകാര്യ സ്കൂളുകൾക്ക് 39 പുതിയ നയങ്ങൾ; അടുത്ത അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ
Mail This Article
അബുദാബി ∙ എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളുടെ 39 പുതുക്കിയ നയങ്ങൾ അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് നോളജ് (അഡെക്) പ്രഖ്യാപിച്ചു. കൂടാതെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി (ഇഇഐകൾ) രൂപകൽപന ചെയ്‌ത 27 പുതിയ നയങ്ങളും അവതരിപ്പിച്ചു. പുതിയ നയങ്ങൾ 2024/25 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും.
പ്രാദേശിക ആവശ്യങ്ങളും സാംസ്കാരിക പരിഗണനകളും അബുദാബിയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ആഗോളതലത്തിൽ മികച്ചതാക്കി മാറ്റുവാനുള്ള ചട്ടക്കൂട് സൃഷ്ടിക്കുന്നു. നവീകരിച്ച നയങ്ങൾ സ്ഥിരത വളർത്തുകയും ഉത്തരവാദിത്തം ഉറപ്പാക്കുകയും സുരക്ഷിതമായ പഠന അന്തരീക്ഷം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്‌കൂളുകൾ, ഇഇഐകൾ എന്നിവയുൾപ്പെടെ 400-ലേറെ പ്രധാന പങ്കാളികളുമായുള്ള വിപുലമായ സഹകരണത്തിൻ്റെ ഫലമാണ് പുതുക്കിയ നയങ്ങൾ.