ADVERTISEMENT

ഷാർജ ∙ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും മതപരമായ അറിവ് പ്രചരിപ്പിക്കുന്നതിനായി ഷാർജ അറബ് ഇതര സമൂഹങ്ങൾക്കായി 93 പള്ളികൾ നിശ്ചയിച്ചിട്ടുണ്ടെന്ന് അധികൃതർ. ഷാർജ നഗരത്തിലെ 74 പള്ളികളും മധ്യമേഖലയിൽ പത്ത്, കിഴക്കൻ മേഖലയിൽ ഒൻപത് പള്ളികളും ഇതിൽ ഉൾപ്പെടുന്നു. ഈ പള്ളികളിൽ ഇംഗ്ലിഷ്, ഉറുദു, മലയാളം, പാഷ്തോ, തമിഴ് ഭാഷകളിൽ പാഠങ്ങളും ചർച്ചകളും വെള്ളിയാഴ്ച പ്രഭാഷണങ്ങളും(ഖുതുബ) നടത്തുന്നു.   

വെള്ളിയാഴ്ച പ്രഭാഷണം നന്നായി പ്രയോജനപ്പെടുത്തുന്നതിനുള്ള  ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് ഷാർജ ഇസ്​ലാമിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് തലവൻ അബ്ദുല്ല ഖലീഫ അൽ സെബൂസി പറഞ്ഞു. മതപരവും ദൈനംദിനവുമായ കാര്യങ്ങളെക്കുറിച്ച് ആരാധകരെ ബോധവത്കരിക്കുന്നതിനുള്ള അതിന്റെ പാഠങ്ങളും മൂല്യങ്ങളും പെരുമാറ്റ രീതികളും ഇതിൽ ഉൾപ്പെടുന്നു. നിയുക്ത ഭാഷകളിൽ പ്രാവീണ്യമുള്ള യോഗ്യരായ പ്രസംഗകരെ ഡിപ്പാർട്ട്‌മെന്റ് തിരഞ്ഞെടുത്ത് അവർക്ക് പൊതു പ്രസംഗ പരിശീലനവും  ആശയവിനിമയവും നൽകുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.

English Summary:

93 mosques in Sharjah for non-Muslim community

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT