ADVERTISEMENT

മനുഷ്യന്റെ ഉൽഭവം തൊട്ടു നാളിതുവരെ ഹ്യൂമൻ റിയാലിറ്റിയിലൂടെ സഞ്ചരിക്കുന്ന മനുഷ്യ മനസ്സിന്റെ ചലനങ്ങളെ സാധുവൽക്കരിക്കാതെയും അല്ലാതെയും തന്നെ അവരവരിലൂടെ നോക്കികാണുകയും അവർ അവരിലൊരാളേ സൃഷ്ടിക്കുകയും അതിലൂടെ അതിജീവനം നടത്തുകയും ചെയ്യാം എന്ന മനസിന്റെ പരമമായ ഒരു തൊട്ട്  പ്രോസസ്സാണ് റിയൽ സീജിലൂടെ പറയാൻ ശ്രമിക്കുന്നത്.

കോവിഡ്–19 പോലുള്ള ദീർഘസമയത്തെ സമയത്തെ ഒറ്റപ്പെടൽ മനുഷ്യ മനസിനെ ഭ്രാന്തമായ ചിന്തകളിലേക്കും സന്ദർഭവങ്ങളിലേക്കും എത്തിച്ചു. കാരാഗ്രഹത്തിൽ അകപ്പെട്ട അവസ്ഥയിലൂടെ കടന്നുപോയ നാളുകൾ ഈ പശ്ചാത്തലത്തിലുള്ളതാണ് റിയൽ സീജിന്റെ ഓരോ ഫ്രെയിംസും.

ജിബി ജേക്കബാണ് കഥ, തിരക്കഥ, സംവിധാനം, എഡിറ്റിങ് , കാമറ. ബിനു ജോസഫ്, റ്റിസ് അക്കത്തറ, എലിസബത്ത് വെള്ളാംചേരിൽ എന്നിവരാണ് അഭിനേതാക്കൾ. സംഗീതം: ആനന്ദ് മധുസൂദനൻ, കളറിങ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, ടൈറ്റിൽ: കുരുവിള എബ്രഹാം, ഇംഗ്ലീഷ് ഡയലോഗ് : നേഹ പഴയംകോട്ടിൽ.

നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധിക്കപ്പെടുകയും നിരവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്ത ദി റിയൽ സീജ് ഇംഗ്ലീഷ് മലയാളം എന്നീ രണ്ട് ഭാഷകളിൽ ചിത്രീകരിച്ചിട്ടുണ്ട്.

ഹ്രസ്വ ചിത്രമായ ദി റിയൽ സീജ് (The Real siege , English, The Real Siege- malayalam) Bee Studios യുട്യൂബ് ചാനലിൽ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com